ഇടുക്കിയില്‍ കാട്ടുപോത്തുകള്‍ ചത്തൊടുങ്ങുന്നു

മറയൂര്‍: ഇടുക്കിയില്‍ കാട്ടുപോത്തുകള്‍ ചത്തൊടുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ചന്ദനക്കാടായ മറയൂര്‍ ചന്ദനവന ഡിവിഷനിലാണ് കാട്ടുപോത്തുകള്‍ പട്ടിണി മൂലം ചത്തൊടുങ്ങുന്നത്. വലിയതലയും മാംസപേശികളും1000 മുതല്‍ 1300 കിലോ ഭാരവുമുള്ള കാട്ടുപോത്തുകളാണ് പട്ടിണിക്കോലങ്ങളായി മരണത്തിന് കീഴടങ്ങുന്നത്. 2006ല്‍ മറയൂര്‍ ചന്ദന കാടുകളുടെ സംരക്ഷണത്തിന് വനംവകുപ്പ് തീര്‍ത്ത12 അടി പൊക്കമുള്ള ഇരുമ്പുവേലിയാണ് 30ഓളം കാട്ടുപോത്തുകളുടെ സ്വഭാവിക ആവാസ വ്യവസ്ഥയെ അട്ടിമറിച്ച് അന്തകനാകുന്നത്. മൂന്നാര്‍-മറയൂര്‍ പാതയോരത്തായി പള്ളനാടിന് സമീപം ആനക്കാല്‍ പെട്ടി റിസര്‍വിലാണ് കാട്ടുപോത്തുകള്‍ കൂട്ടിലടക്കപ്പെട്ടിരിക്കുന്നത്. അഞ്ച് ഹെക്ടറുള്ള റിസര്‍വ് വനത്തില്‍ ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കാതെ നരകിക്കുകയാണ്. ഇവയെ ഉള്‍വനത്തിലേക്ക് തുറന്നുവിടാത്തതിന് പിന്നില്‍ സ്വകാര്യ വ്യവസായിയുടെ ടൂറിസം വരുമാനം ലക്ഷ്യവെച്ചുള്ള സ്വാധീനമാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 12ഓളം കാട്ടുപോത്തുകളാണ് ആഹാരം കിട്ടാതെ ചത്തത്. സമീപത്തെ ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്ക് കടക്കാന്‍ കഴിയാത്ത വിധത്തിലാണ് വനംവകുപ്പ് ഇരുമ്പുവേലി നിര്‍മിച്ചിരിക്കുന്നത്. വനംവകുപ്പിന്‍െറ വേലിക്കുള്ളില്‍ കാട്ടുപോത്തിനെ കൂടാതെ പുള്ളിമാനും കേഴകളും ഉള്‍പ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.