ജൈവകൃഷിയില്‍ പൊന്നുവിളയിച്ച് ഫയര്‍ഫോഴ്സ്

മൂലമറ്റം: ജൈവകൃഷിയില്‍ പൊന്നുവിളയിച്ച് മൂലമറ്റം ഫയര്‍ഫോഴ്സ് ജീവനക്കാര്‍. ഒഴിവുസമയങ്ങളില്‍ ചെറിയതോതില്‍ ആരംഭിച്ച ജൈവകൃഷി വിജയിച്ചതോടെ വിപുലമാക്കുകയായിരുന്നു. നേന്ത്രന്‍, ഞാലിപ്പൂവന്‍, റോബസ്റ്റ വാഴകളും വെണ്ട, വഴുതന, മുളക്, ചീര, കറിവേപ്പില, വിവിധയിനം ചീനികള്‍, ചേമ്പ്, ക്വാളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, കാബേജ് എന്നിവയുമാണ് കൃഷി. കൃഷിക്ക് ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതിന് മൂലമറ്റത്തെ വിവിധ ഹോട്ടലുകളില്‍നിന്ന് ചാരവും തേയിലച്ചണ്ടിയും സമീപത്തെ വീടുകളില്‍നിന്ന് ഉണക്കച്ചാണകവുംശേഖരിക്കും. ജൈവ കീടനാശിനിയും ഉപയോഗിക്കുന്നുണ്ട്. ഉപയോഗത്തിന് ശേഷമുള്ള പച്ചക്കറി വിപണി വിലയ്ക്ക് ജീവനക്കാര്‍ വാങ്ങും. ഇങ്ങനെ ലഭിക്കുന്ന പണം റിക്രിയേഷന്‍ ക്ളബിന്‍െറ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. അര ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. ജൈവകൃഷി വിളവെടുപ്പ് തൊടുപുഴ മൂണ്‍ സ്കൂള്‍ ക്രിയേറ്റിവ് സയന്‍സിലെ യു.കെ.ജി, ഒന്നാം ക്ളാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.