കോലാനിയിലും മണക്കാടും കവര്‍ച്ചാശ്രമം; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

തൊടുപുഴ: തൊടുപുഴ നഗരത്തിന് സമീപം വീണ്ടും മോഷണത്തിന് ശ്രമം. കോലാനിയില്‍ പ്രധാന റോഡരികിലെ വീടിന്‍െറ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത കാറില്‍ ഇടിക്കുന്ന ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം. കല്ലിനിടിക്കുന്ന ശബ്ദം കേട്ടതോടെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ആരെയും കണ്ടത്തൊനായില്ല. ഈ പ്രദേശത്ത് കഴിഞ്ഞദിവസവും മോഷണം നടന്നിരുന്നു. സമീപ പഞ്ചായത്തായ മണക്കാട് പഞ്ചായത്തിലെ പാറക്കടവില്‍ തൊഴുത്തില്‍ കെട്ടിയ ഗര്‍ഭിണിയായ പശുവിനെ മോഷ്ടിക്കാനും ശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ അറിഞ്ഞതോടെ ഇവര്‍ ശ്രമം ഉപേക്ഷിച്ച് വാഹനത്തില്‍ രക്ഷപ്പെട്ടു. പശുവിന്‍െറ കയര്‍ മുറിച്ചുമാറ്റി പിന്നിലെ ഇരുകാലും കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു. പശു നിലത്തുവീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. ഇവിടെനിന്ന് രണ്ട് ചെരിപ്പ് കിട്ടിയെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്ന് പശുക്കളും ഒരു മൂരിയുമുള്ള വീട്ടിലെ തൊഴുത്തില്‍ നിന്ന പശുവിനെയാണ് അഴിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചത്. നഗരത്തില്‍ മോഷണം രൂക്ഷമായ സാഹചര്യത്തില്‍ പൊലീസ് രാത്രിയും പകലും കള്ളന്മാരെ പിടികൂടാന്‍ നെട്ടോട്ടമോടുമ്പോഴാണ് വീണ്ടും മോഷണ ശ്രമം അരങ്ങേറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.