മലയോര ഹൈവേക്ക് അനുമതി: മാങ്കുളത്തിന്‍െറ തലവര മാറുന്നു

മാങ്കുളം: വനം വകുപ്പ് നിര്‍മാണം തടഞ്ഞതിനത്തെുടര്‍ന്ന് അനിശ്ചിതത്വത്തിലായ ആറാംമൈല്‍-കുറത്തിക്കുടി-പെരുമ്പന്‍കുത്ത് വഴി മാങ്കുളത്തത്തെുന്ന റോഡിന്‍െറ നിര്‍മാണം പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രദേശവാസികളെ ആഹ്ളാദത്തിലാക്കി. വികസനത്തിലെ അവഗണനക്കെതിരെ വോട്ട് ബഹിഷ്കരണമുള്‍പ്പെടെ ആലോചിച്ച കുറത്തിക്കുടിയിലെ ആദിവാസികള്‍ക്കും തീരുമാനം അനുഗ്രഹമാകും. കോതമംഗലം-കുട്ടമ്പുഴ-പൂയംകുട്ടി-മാങ്കുളം വഴി മൂന്നാറിലത്തെിയ പഴയ ആലുവ-മൂന്നാര്‍ റോഡ് 1923 ലെ പ്രകൃതിക്ഷോഭത്തിലാണ് തകര്‍ന്നത്. തിരുവിതാംകൂര്‍ റീജന്‍റ് റാണി സേതുലക്ഷ്മി ബായിയുടെ കാലത്ത് ഇതിന് സമാന്തരമായി നേര്യമംഗലം-അടിമാലി വഴി നിലവിലെ റോഡ് തുറന്നു. കോടതിയുടെ അനുവാദത്തോടെ പഴയ മാങ്കുളം എസ്റ്റേറ്റ് ചെറുകിട കര്‍ഷകര്‍ക്ക് മുറിച്ചുവില്‍ക്കുകയും കണ്ണന്‍ ദേവന്‍ ഭൂനിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി ഭൂരഹിതകര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തതോടയാണ് മാങ്കുളത്ത് വീണ്ടും ജനവാസം ആരംഭിച്ചത്. പഴയ റോഡ് പുനരുജ്ജീവിപ്പിക്കുകയോ ആറാംമൈലില്‍നിന്ന് മാമലക്കണ്ടത്തേക്കുള്ള റോഡ് കുറത്തിക്കുടി റോഡുമായി ബന്ധിപ്പിച്ച് ടാറിങ് നടത്തുകയോ വേണമെന്ന ആവശ്യത്തിന് അന്നുമുതല്‍ പഴക്കമുണ്ട്. നിലവിലെ റോഡിന്‍െറ ആറ് കിലോമീറ്ററോളം മാത്രമാണ് പഴയ ആലുവ-മൂന്നാര്‍ റോഡിന്‍േറതായുള്ളത്. എന്നാല്‍, ഈ റോഡിലൂടെ മാമലക്കണ്ടം വഴി കുട്ടമ്പുഴയിലത്തൊമെന്നതിനാല്‍ പഴയ ആലുവ-മൂന്നാര്‍ റോഡിലെ ഏതാണ്ട് ഭൂരിഭാഗം പ്രദേശവും ഗതാഗതയോഗ്യമാകും. നിലവില്‍ അടിമാലി വഴി ആലുവയിലത്തൊന്‍125 കി.മീ. യാത്ര ചെയ്യുന്ന മാങ്കുളം, കുറത്തിക്കുടി നിവാസികള്‍ക്ക് യാത്രാദൂരം 85 കി.മീറ്ററായി കുറയും. എന്‍.എച്ച് 49ല്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള യാത്രാക്കുരുക്കിനും പരിഹാരമാകും. മൂന്നാറിലേക്ക് വനമധ്യത്തിലൂടെയുള്ള യാത്രക്കിടെ മാങ്കുളം സഞ്ചാരികളുടെ ഇടത്താവളമാകും. പുറംലോകത്ത് എത്താന്‍ കി.മീറ്ററുകള്‍ കാല്‍നട ചെയ്യേണ്ട അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ആദിവാസികള്‍ ഏറെ ആഹ്ളാദത്തിലാണ്. അടിസ്ഥാന സൗകര്യമില്ലാതെ കുറത്തിക്കുടി നിവാസികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരണമുള്‍പ്പെടെ സമരപരിപാടികള്‍ ആലോചിച്ചിരുന്നു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് സമരത്തില്‍നിന്ന് പിന്തിരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.