‘തലശ്ശേരി ഇനി മുന്നോട്ട്’ സെമിനാര്‍ നാളെ

തലശ്ശേരി: തലശ്ശേരി വികസന വേദി സംഘടിപ്പിക്കുന്ന ‘തലശ്ശേരി ഇനി മുന്നോട്ട്’ സെമിനാര്‍ ഞായറാഴ്ച തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കും. വൈകീട്ട് 3.30ന് മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയും കര്‍ണാടക പ്ളാനിങ് ഉപാധ്യക്ഷനുമായ സി.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൂറ്റാണ്ടിന്‍െറ പാരമ്പര്യവും പൈതൃകവും പേറുന്ന തലശ്ശേരി നഗരവും പരിസര പ്രദേശങ്ങളും വന്‍കുതിച്ചു ചാട്ടത്തിന് തയാറെടുക്കുന്ന സന്ദര്‍ഭത്തില്‍ സമഗ്ര വികസനത്തിന് ജനകീയ കൂട്ടായ്മയൊരുക്കാനാണ് വികസന വേദി ശ്രമിക്കുന്നത്. കേരളത്തിനും കര്‍ണാടകക്കും ഏറ്റവും വലിയ വികസന വിപ്ളവത്തിന് വഴിവെക്കാവുന്ന തലശ്ശേരി -മൈസൂരു റെയില്‍വേ പദ്ധതി, തലശ്ശേരി തുറമുഖ പുനരുദ്ധാരണം, സമഗ്രറോഡ് വികസനം എന്നിവ യാഥാര്‍ഥ്യമാക്കുന്നതിന് ജനകീയ സമ്മദം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇതിനുള്ള ആദ്യശ്രമമാണ് സെമിനാറെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ വികസന വേദി വര്‍കിങ് ചെയര്‍മാന്‍ വി.കെ. ജവാദ് അഹമ്മദ്, വൈസ് ചെയര്‍മാന്‍ ആലുപ്പി കേയി, ജനറല്‍ സെക്രട്ടറി മേജര്‍ പി. ഗോവിന്ദന്‍, സജീവ് മാണിയത്ത്, റംഷീദ് ഇല്ലിക്കല്‍, വി.ബി. ഇസ്ഹാക്ക് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.