പകര്‍ച്ചപ്പനി: ബോധവത്കരണത്തിന് വെക്ടര്‍ കണ്‍ട്രോളര്‍ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങി

കാഞ്ഞങ്ങാട്: പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കാനും ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ വിദഗ്ധരും രംഗത്തിറങ്ങി. ഡെങ്കി, മലമ്പനി രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടത്തെി ജനങ്ങളെ നേരിട്ട് ബോധവത്കരിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മണല്‍ ഈച്ചകളോട് സാദൃശ്യമുള്ള പ്രാണികളെ കൂട്ടത്തോടെ കണ്ടത്തെിയ പൂല്ലൂര്‍ പെരിയയിലെ എടമുണ്ടയില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. കൂട്ടത്തോടെ ഈച്ചകളെ കണ്ടത്തെിയത് സംബന്ധിച്ച് പ്രദേശവാസികള്‍ ആശങ്കയറിച്ചതിനെ തുടര്‍ന്ന് ജില്ലാ മലേറിയ ഓഫിസര്‍ സുരേശന്‍െറ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയത്. എടമുണ്ട വാണിയന്‍ കുന്ന് കോളനി പരിസരത്ത് നിന്ന് കൊതുകുകളുടെയും ഈച്ചകളുടെയും ഉറവിടം കണ്ടത്തെുന്നതിനായി പരിശോധന നടത്തി. മണലീച്ചയോട് സാദൃശ്യമുള്ള ഈച്ചകളെ സംഘം ശേഖരിച്ചു. വിശദ പരിശോധനയില്‍ ഇവ രോഗകാരികളല്ളെന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭയിലെ മീനാപ്പീസ് കടപ്പുറത്തും സംഘം പരിശോധന നടത്തി. മലമ്പനി പടര്‍ത്തുന്ന അനോഫിലസ് കൊതുകിന്‍െറ കൂത്താടികളെ കണ്ടത്തൊന്‍ കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഇവിടങ്ങളില്‍ ഉറവിട നശീകരണത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. എടമുണ്ടയില്‍ നടന്ന പരിശോധനക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ ഹെല്‍ത്ത് സൂപര്‍വൈസര്‍ കെ.എന്‍. രഘു, ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, ഫീല്‍ഡ് അസിസ്റ്റന്‍റ് കെ.വി. ദാമോദരന്‍, പെരിയ സി.എച്ച്.സിയിലെ ജെ.എച്ച്.ഐ കെ.രാജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.