പൊലീസ് പരേഡ്: ഉത്തരവ് പിന്‍വലിക്കണം

കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയും പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയും വനം വകുപ്പില്‍ പൊലീസ് പരേഡ് സമ്പ്രദായം നടത്താനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് വി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ. ജയകുമാര്‍, എന്‍.വി. സത്യന്‍, എം.എസ്. ബിനുകുമാര്‍, എം. മനോഹരന്‍, ശശികുമാര്‍ ചെങ്ങല്‍വീട്ടില്‍, പി.എസ്. രാമനാഥന്‍, വി.സി. സുജിത്കുമാര്‍, ബി.പി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി. ഹരിദാസന്‍ (പ്രസി.), കെ. ആനന്ദ്(വൈസ് പ്രസി.), കെ. ശശീന്ദ്രന്‍ (സെക്ര.), കെ. ചന്ദ്രന്‍ (ജോ. സെക്ര.), എം.വി. ജയപ്രസാദ് (ട്രഷ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.