യാത്രക്കാരെ വലച്ച് റെയില്‍വേയുടെ അറിയിപ്പ്

കണ്ണൂര്‍: തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് എത്തുന്ന പ്ളാറ്റ്ഫോമിനെക്കുറിച്ച് വ്യത്യസ്ത അറിയിപ്പ് നല്‍കി റെയില്‍വേ യാത്രക്കാരെ വലച്ചു. സാധാരണ പ്ളാറ്റ് ഫോം രണ്ടിലോ മൂന്നിലോ ആണ് ട്രെയിന്‍ എത്തിച്ചേരാറുള്ളത്. ഇതേതുടര്‍ന്ന് യാത്രക്കാര്‍ രണ്ടാമത്തെ പ്ളാറ്റ് ഫോമില്‍ നില്‍ക്കുന്നതിനിടെ ഒന്നിലാണ് ട്രെയിന്‍ എത്തുകയെന്ന അറിയിപ്പ് റെയില്‍വേ അനൗണ്‍സ് ചെയ്തു. ഇതോടെ കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങിയ യാത്രക്കാര്‍ ഓവര്‍ബ്രിഡ്ജ് കയറി പ്ളാറ്റ് ഫോം ഒന്നിലത്തെി. എന്നാല്‍ 10 മിനുട്ട് കഴിഞ്ഞതോടെ റെയില്‍വേ വീണ്ടും അറിയിപ്പ് മാറ്റി. ട്രെയിന്‍ രണ്ടില്‍ എത്തുമെന്ന അറിയിപ്പാണ് ഇത്തവണ നല്‍കിയത്. ഇതോടെ വീണ്ടും ഓവര്‍ ബ്രിഡ്ജ് കയറി യാത്രക്കാര്‍ രണ്ടിലത്തെിപ്പോള്‍ വീണ്ടും റെയില്‍വേയുടെ അറിയിപ്പ്. പ്ളാറ്റ് ഫോം ഒന്നില്‍ ട്രെയിന്‍ എത്തിച്ചേരുമെന്നതായിരുന്നു അറിയിപ്പ്. ഇതോടെ വീണ്ടും ഏറെ കഷ്ടപ്പെട്ട് യാത്രക്കാര്‍ക്ക് പ്ളാറ്റ്ഫോം ഒന്നില്‍ എത്തേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.