ആഡംബര ഹോട്ടലുകളിലെ കവര്‍ച്ച: പ്രതിയുമായി പൊലീസ് ചെന്നൈയിലേക്ക്

പയ്യന്നൂര്‍: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് കവര്‍ച്ച നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതിയില്‍നിന്ന് പൊലീസിന് ലഭിച്ചത് നിരവധി കവര്‍ച്ചകളുടെ വിവരം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വന്‍കിട ഹോട്ടലുകളില്‍ കവര്‍ച്ച നടത്തിയതായി പയ്യന്നൂര്‍ പൊലീസിന്‍െറ പിടിയിലായ സതീഷ് രാജപ്പന്‍ സമ്മതിച്ചു. അന്വേഷണത്തിന്‍െറ ഭാഗമായി പയ്യന്നൂര്‍ എസ്.ഐ ടി.ഇ. മാത്യുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് ചെന്നൈയിലേക്ക് പോയി. പ്രതികള്‍ കവര്‍ച്ച ചെയ്ത സാധനങ്ങള്‍ വാങ്ങിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടത്തെി സാധനങ്ങള്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞയാഴ്ചയാണ് പയ്യന്നൂര്‍ എസ്.ഐ എ.വി. ദിനേശിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് ആന്ധ്രയിലത്തെി മുഖ്യപ്രതി സതീഷ് രാജപ്പന്‍ എന്ന ശങ്കര്‍ സന്ദീപിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പത്തുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വന്‍കിട ഹോട്ടലുകളില്‍ കവര്‍ച്ച നടത്തിയതായി വിവരം ലഭിച്ചു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വന്‍കിട സ്റ്റാര്‍ ഹോട്ടലുകളും തട്ടിപ്പിനിരയായി. പേരുദോഷം ഭയന്ന് പലരും പരാതിപ്പെടാന്‍ തയാറായില്ല. ഇത് സംഘത്തിന് വളമായി. ഹോട്ടലുകളില്‍ ഓണ്‍ലൈനായി മുറി ബുക്ക് ചെയ്യും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് മുറിയെടുക്കുന്നത്. മോഷണം നിയന്ത്രിക്കുന്ന ഇയാള്‍ മറ്റ് കൂട്ടുകാരെ ഉപയോഗിച്ചാണ് സാധനങ്ങള്‍ അടിച്ചുമാറ്റുന്നത്. പയ്യന്നൂര്‍ എടാട്ട് ത്രീസ്റ്റാര്‍ ഹോട്ടലിലെ വര്‍ച്ചയാണ് ദക്ഷിണേന്ത്യയില്‍ വ്യാപിച്ച കവര്‍ച്ചാ പരമ്പരക്ക് തുമ്പുണ്ടാക്കിയത്. പയ്യന്നൂര്‍ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യവും സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ഫോണ്‍നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണവുമാണ് നിര്‍ണായകമായത്. കേസിലെ രണ്ട് പ്രതികളെ ഒരുമാസം മുമ്പ് ചെന്നൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്‍െറ വരവറിഞ്ഞ് താമസം മാറ്റിയ പ്രതിയെ ആന്ധ്ര പൊലീസിന്‍െറ സഹായത്തോടെ വലയിലാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.