പരിയാരം പ്രക്ഷോഭ സമിതിയംഗങ്ങളെ അറസ്റ്റുചെയ്തു

കണ്ണൂര്‍: നിരോധാജ്ഞയെ തുടര്‍ന്ന്, കലക്ടറേറ്റ് പരിസരത്ത് സമരം ചെയ്യുന്ന പരിയാരം പ്രക്ഷോഭ സമിതിയംഗങ്ങളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നേതാക്കളായ ഡോ. ഡി. സുരേന്ദ്രനാഥ്, മേരി എബ്രഹാം, ചന്ദ്രന്‍, ഷുഹൈബ് മുഹമ്മദ് എന്നിവരെയാണ് ബുധനാഴ്ച ഉച്ച 1.30ഓടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ കലക്ടറേറ്റ് പരിസരത്ത് സമരങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധമേര്‍പ്പെടുത്തി കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നു. നവംബര്‍ പത്ത് വരെയാണ് നിരോധം. കലക്ടറേറ്റിന്‍െറ 50 മീറ്റര്‍ ചുറ്റളവില്‍ ജാഥകള്‍, പൊതുയോഗങ്ങള്‍, റാലി, ധര്‍ണ, മാര്‍ച്ച് എന്നിവ സംഘടിപ്പിക്കാന്‍ പാടില്ല. സി.ആര്‍.പി.സി 144(1), 144(2) വകുപ്പ് പ്രകാരമാണ് നിരോധം. സമരത്തില്‍നിന്ന് പിന്മാറില്ളെന്ന് പ്രഖ്യാപിച്ച സമരസമിതി പ്രവര്‍ത്തകര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമരം തുടരുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.