തളിപ്പറമ്പ്: വെറ്ററിനറി സബ് സെന്‍ററിലെ തൂപ്പുജോലിയില്‍ നിന്ന് വയോധികയെ മുന്നറിയിപ്പില്ലാതെ പുറത്താക്കി. തളിപ്പറമ്പ് പൂമംഗലത്തെ കാളാന്‍ വളപ്പില്‍ ദേവി എന്ന എഴുപത്തിയഞ്ചുകാരിയാണ് പുറത്താക്കപ്പെട്ടത്. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ വെറ്ററിനറി സബ് സെന്‍ററിലാണ് സംഭവം. പൂമംഗലത്ത് പ്രവര്‍ത്തിക്കുന്ന വെറ്ററിനറി സബ് സെന്‍ററില്‍ തൂപ്പുജോലിക്കാരിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. ഇവരുടെ വീടിനോട് ചേര്‍ന്ന കടമുറിയിലാണ് വാടകക്ക് വെറ്ററിനറി സബ് സെന്‍റര്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ 14 വര്‍ഷമായി തുച്ഛമായ ശമ്പളത്തില്‍ ഇവിടെ തൂപ്പുജോലി ചെയ്ത ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് 4000 രൂപയായി വേതനം വര്‍ധിപ്പിച്ചത്. കഴിഞ്ഞയാഴ്ച വെറ്ററിനറി സബ് സെന്‍റര്‍ പൂമംഗലം കണിചാമലില്‍ നിര്‍മിച്ച ഒറ്റമുറി കെട്ടിടത്തിലേക്ക് മാറി. കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ സജീവമായി പങ്കെടുത്ത ദേവി കഴിഞ്ഞ ദിവസം രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് പുറത്താക്കിയ വിവരം അറിയുന്നത്. തനിക്കു പകരം മറ്റൊരാളെ ജോലിക്ക് എടുത്തു എന്നാണ് ഇവര്‍ക്ക് അറിയിപ്പ് ലഭിച്ചതത്രേ. ഈ ജോലിക്ക് പ്രത്യേക പ്രായപരിധിയോ മറ്റു യോഗ്യതകളോ നിശ്ചയിച്ചിട്ടില്ല. കുറ്റ്യാട്ടൂരില്‍ അടക്കമുള്ള വെറ്ററിനറി സബ് സെന്‍ററുകളില്‍ എണ്‍പത് കഴിഞ്ഞ സ്ത്രീകള്‍ ഇതേ ജോലി എടുക്കുന്നുണ്ടത്രേ. അത്തരമൊരു അവസ്ഥയില്‍ വയോധികയുടെ ഉപജീവനമാര്‍ഗം നിഷേധിച്ച അധികൃതരുടെ നിലപാടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.