സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളെ വെട്ടിപ്പരിക്കേല്‍പിച്ചു

ഇരിക്കൂര്‍: കല്യാട് നിന്ന് സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളെ സി.പി.എമ്മുകാര്‍ സംഘമായത്തെി വെട്ടിപ്പരിക്കേല്‍പിച്ചു. കല്യാട്ടെ ബാലുശ്ശേരി ആനന്ദബാബുവിനെ (43)യാണ് വെട്ടിയും അടിച്ചും പരിക്കേല്‍പിച്ചത്. ഞായറാഴ്ച രാവിലെ പത്തര മണിക്ക് കല്യാട് ടൗണില്‍ നില്‍ക്കവേ സി.പി.എം നേതാവ് ഇ.പി. പ്രദീപന്‍െറ നേതൃത്വത്തിലത്തെിയ ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കല്യാട് സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടറും കല്യാട് യു.പി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റുമായ ആനന്ദബാബു അടുത്തകാലത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്‍െറ ഭാര്യ ഗിരിജ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചോലക്കരി വാര്‍ഡില്‍ സി.പി.എമ്മിനെതിരെ മത്സരിച്ചിരുന്നു. പരിക്കേറ്റ ആനന്ദബാബുവിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദബാബുവിന്‍െറ പരാതിയെ തുടര്‍ന്ന് ഇരിക്കൂര്‍ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.