ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്തിലെ വിസ്തൃതമായ തണ്ണീര്‍ത്തടം വയക്കര വയലിനെ ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നു. സാധ്യതാ പഠനത്തിനായി ഉന്നതതലസംഘം കഴിഞ്ഞ ദിവസം വയക്കരവയല്‍ സന്ദര്‍ശിച്ചു. അസി. കലക്ടര്‍ ചന്ദ്രശേഖറിന്‍െറ നേതൃത്വത്തിലാണ് പഠനസംഘമത്തെിയത്. അഞ്ചരയേക്കറോളം വരുന്ന വയക്കര വയലില്‍ ഇക്കോ ടൂറിസത്തിന് അനന്തസാധ്യതകളുണ്ടെന്ന് പഠനസംഘത്തിന്‍െറ വിലയിരുത്തല്‍. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. നളിനി, സെക്രട്ടറി ജെയ്സണ്‍ മാത്യു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഘം പ്രാഥമിക പഠനം നടത്തിയത്. ദീര്‍ഘകാലം വന്‍തോതില്‍ മണ്ണെടുപ്പ് നടത്തിയതുമൂലം വയലിന്‍െറ വിവിധയിടങ്ങളില്‍ രൂപപ്പെട്ട ജലസംഭരണികളെ പ്രകൃതിദത്ത നീന്തല്‍കുളമായും മത്സ്യ പ്രജനന കേന്ദ്രങ്ങളായും മാറ്റുക, വയക്കര വയലിലത്തെുന്ന ദേശാടനപ്പക്ഷികള്‍ക്കും അപൂര്‍വയിനം പൂമ്പാറ്റകള്‍ക്കും സംരക്ഷിത കേന്ദ്രമൊരുക്കുക, വയലിനോട് ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്കും നീന്തല്‍ പരിശീലന കേന്ദ്രവും നിര്‍മിക്കുക തുടങ്ങിയ പദ്ധതികളിലൂടെ ആഭ്യന്തര ടൂറിസം സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. കരപ്രദേശങ്ങളായി രൂപപ്പെട്ട ഭാഗങ്ങളില്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് ഇപ്പോള്‍ പച്ചക്കറി കൃഷി നടപ്പാക്കിയിട്ടുണ്ട്. ഇത് വിപുലീകരിച്ച് ജൈവ കൃഷി വ്യാപനവും പദ്ധതിയിലുണ്ട്. സ്വകാര്യ കമ്പനിയുടെ കളിമണ്‍ ഖനനം മൂലം നാശത്തിലേക്ക് പതിച്ച ഈ തണ്ണീര്‍ത്തടം പ്രദേശവാസികളുടെ നിരവധി സമരങ്ങളെ തുടര്‍ന്നാണ് പഞ്ചായത്ത് ഏറ്റെടുത്ത് കൃഷിയും മീന്‍ വളര്‍ത്തലും നടപ്പാക്കിയത്. ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതോടെ വയക്കരഗ്രാമത്തിന്‍െറ വികസനത്തിനും വഴി തെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.