ജിമ്മി ജോര്‍ജിന്‍െറ ഓര്‍മക്ക് ഇന്ന് 28 വയസ്സ്

കേളകം: വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് ഓര്‍മയായിട്ട് ഇന്ന് 28 വര്‍ഷം പൂര്‍ത്തിയാകുന്നു. 1987 നവംബര്‍ 30ന് ഇറ്റലിയില്‍ മിലാനിലുണ്ടായ കാറപകടത്തില്‍ മുപ്പത്തിരണ്ടാം വയസ്സിലാണ് കായിക ലോകത്തിന് നൊമ്പരം ബാക്കിവെച്ച് ജിമ്മി യാത്രയായത്. എന്നാല്‍, മഹാനായ ഈ കായിക പ്രതിഭക്കായി ഉചിതമായ സ്മാരകം ജന്മനാട്ടില്‍ ഉയര്‍ന്നിട്ടില്ല. മാത്രവുമല്ല അദ്ദേഹത്തിന്‍െറ പേരില്‍ ജന്മ നാട്ടില്‍ വിശാലമായ സ്റ്റേഡിയത്തിന്‍െറ നിര്‍മാണം പാതിവഴിയിലുമാണ്്. ഇറ്റലിയില്‍ 1989ല്‍ ജിമ്മിയുടെ സ്മരണക്കായി സ്റ്റേഡിയവും എല്ലാവര്‍ഷവും ജൂനിയര്‍ ടൂര്‍ണമെന്‍റും മറ്റും നടത്തുന്നുണ്ട്. കുടുംബാംഗങ്ങള്‍ സ്ഥാപിച്ച ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക താരത്തിന് അവാര്‍ഡ് നല്‍കുന്നതും വോളിബാള്‍ ടൂര്‍ണമെന്‍റ് നടത്തുന്നതുമാണ് ജന്മനാട്ടില്‍ അദ്ദേഹത്തിന്‍െറ വാര്‍ഷിക സ്മരണ പുതുക്കല്‍ ചടങ്ങ്. ഒരുകാലത്ത് വോളിബാള്‍ മഹിമയുണ്ടായിരുന്ന മലയോരത്ത് നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ വോളിബാള്‍ അക്കാദമി സ്ഥാപിക്കണമെന്ന കായിക പ്രേമികളുടെ മോഹവും പൂവണിയാതെ കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.