കീച്ചേരിക്കുന്നിലെ സ്ഫോടനം; അന്വേഷണം തുടങ്ങി

കല്യാശ്ശേരി: കീച്ചേരിക്കുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍െറ വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം തുടങ്ങി. കീച്ചേരിക്കുന്നിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ടി.കെ. രതീശന്‍െറ വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ സ്ഫോടനമുണ്ടായത്. പരിക്കേറ്റ രതീശന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കണ്ണൂര്‍ ഡിവൈ.എസ്.പി മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലം പരിശോധിച്ചു. കീച്ചേരിക്കുന്നിലെ സ്ഫോടനത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി ടി. ചന്ദ്രനും കോണ്‍ഗ്രസ് പാപ്പിനിശ്ശേരി മണ്ഡലം പ്രസിഡന്‍റ് പി. ചന്ദ്രനും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.