മാലിന്യ രഹിത തെരഞ്ഞെടുപ്പ്: കണ്ണൂര്‍ മാതൃകക്ക് അഭിനന്ദനം

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് മാലിന്യ രഹിതമാക്കിയ കണ്ണൂര്‍ ജില്ലയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ജോ. സെക്രട്ടറി രാധാകൃഷ്ണ കുറുപ്പ്. ജില്ലാ ശുചിത്വ മിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഹരിത തെരഞ്ഞെടുപ്പ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണമെന്നത് തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിലൊന്നാണ്. ഹരിത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് ജില്ലാ ഭരണകൂടത്തെ രാധാകൃഷ്ണ കുറുപ്പ് അഭിനന്ദിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അനുമോദന പ്രഭാഷണവും അവാര്‍ഡ് പ്രഖ്യാപനവും നിര്‍വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കും ഹരിതസേനാംഗങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. ഹരിത ഇലക്ഷന്‍ റിപ്പോര്‍ട്ട് ജില്ലാ കലക്ടറില്‍ നിന്നും തെരഞ്ഞെടുപ്പ് കമീഷന്‍ ജോ. സെക്രട്ടറി രാധാകൃഷ്ണ കുറുപ്പ് ഏറ്റുവാങ്ങി. ഹരിതസേനാംഗങ്ങളെ സബ് കലക്ടര്‍ നവജോത് ഖോസ ആദരിച്ചു. പ്രശ്നോത്തരി മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം അസി. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ.എം. ശശിധരന്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ വി.എം. സന്തോഷ്, ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അഫ്സല്‍ മഠത്തില്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. വസന്തന്‍, കണ്ണൂര്‍ ലയണ്‍സ് ക്ളബ് പ്രസിഡന്‍റ് കെ. രവി, മുണ്ടേരി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ വി.സുദേശന്‍ സ്വാഗതവും അസി.കോഓഡിനേറ്റര്‍ ഇ. മോഹനന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.