ചെറുവത്തൂര്‍: ജില്ലയുടെ തീരദേശങ്ങളില്‍ തെങ്ങിന്‍ കുലച്ചിലും മറ്റും ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമായി. ഇത് കടലിനും മറ്റ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും വില്ലനാകുന്നുവെന്ന പരാതി ഉയര്‍ന്നു.
അശാസ്ത്രീയ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കുലച്ചിലും അനുബന്ധ വസ്തുക്കളും കടലിന്‍െറ അടിത്തട്ടില്‍ നിന്നും ഉപരിതലത്തിലേക്ക് വന്നതാണ് മത്സ്യബന്ധന ബോട്ടുകള്‍ക്ക് വിനയായി തീര്‍ന്നത്.
തെങ്ങിന്‍ കുലച്ചിലുകള്‍, പൂഴിച്ചാക്ക്, പ്ളാസ്റ്റിക് കുപ്പികള്‍, പഴയ വല എന്നിവ ഉപയോഗിച്ച് കുന്തല്‍ മത്സ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ മത്സ്യബന്ധന രീതി പരീക്ഷിക്കുന്നത്.
എന്നാല്‍, ഇവയുടെ ഭാഗങ്ങള്‍ ജലോപരിതലത്തില്‍ ഒഴുകിപ്പരന്ന് ബോട്ടിന്‍െറ പ്രൊപ്പല്ലറില്‍ തട്ടുന്നതിനും വലയില്‍ കെട്ടുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നുവെന്നതാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കുലച്ചില്‍ കൂട്ടങ്ങളില്‍ കണവ മത്സ്യത്തിന്‍െറ മുട്ടയും വിരിഞ്ഞിറിങ്ങിയ പാകത്തിലുള്ള കുഞ്ഞുങ്ങളും വ്യാപകമായി കെണിഞ്ഞ് നശിക്കുകയാണ്.
ഈ രീതി തുടര്‍ന്നാല്‍ ഇത്തരം മത്സ്യങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകും. കണ്ണൂരിന് തെക്കുള്ള മത്സ്യബന്ധന വള്ളങ്ങള്‍ 31നുള്ളില്‍ ജില്ലയുടെ തീരം വിടണമെന്ന ആവശ്യവുമായി അധികൃതര്‍ മുന്നോട്ട് പോകവേയാണ് കുലച്ചില്‍ കൂട്ടങ്ങള്‍ തീരപ്രദേശത്ത് വ്യാപകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.