ചെറുപുഴ: റബർ വിലയിടിവിൽ പ്രതിഷേധിച്ച് റബർ ഷീറ്റുകൾക്കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കി യുവജനങ്ങളുടെ പ്രതിഷേധം. കോഴിച്ചാൽ കെ.സി.വൈ.എം പ്രവർത്തകരാണ് 200 ഓളം ഷീറ്റുകൾ കൊണ്ട് 60 അടി ഉയരത്തിൽ ക്രിസ്മസ് ട്രീ തീർത്തത്. കോഴിച്ചാൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളിമുറ്റത്താണ് ട്രീ ഒരുക്കിയത്. ഫാ.ടോമി എടാട്ടിെൻറ നേതൃത്വത്തിൽ 50ഓളം യുവജനങ്ങളാണ് ട്രീ ഒരുക്കാൻ മുന്നിട്ടിറങ്ങിയത്. മലയോര കർഷകെൻറ നട്ടെല്ലൊടിക്കുന്ന റബർ വിലത്തകർച്ച ക്രിസ്മസ് ആഘോഷങ്ങൾ വരെ പരിമിതപ്പെടുത്താനിടയാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.