വിഷം പെയ്തിറങ്ങിയ ഭൂമിയിലേക്ക് സാന്ത്വനവുമായി വിദ്യാര്‍ഥികള്‍

പഴയങ്ങാടി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സാന്ത്വന സ്പര്‍ശം നല്‍കി പഴയങ്ങാടി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍. ചട്ടഞ്ചാല്‍, പൊയിനാച്ചി, പെരിയ, ചെങ്കള തുടങ്ങിയ പ്രദേശങ്ങളിലത്തെിയ വിദ്യാര്‍ഥികള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുമായി സംവദിച്ചു. സാന്ത്വനം നല്‍കാനുള്ള സദ്ഗമയ 2015 വിദ്യാര്‍ഥികളുടെ കൂട്ടായ്മക്ക് പഴയങ്ങാടിയില്‍ പ്രിന്‍സിപ്പല്‍ പി.കെ.മുഹമ്മദ് സാജിദ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. സാമൂഹിക ശാസ്ത്ര ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ഇരകള്‍ക്കുള്ള വിഭവ സമാഹരണവുമായി അധ്യാപകരായ അസീസ്, ബീഫാത്തു, നസ്റീന, രമ്യ, അരുണ്‍ലാല്‍, വിദ്യാര്‍ഥികളായ സഫ്വാന്‍, സന മജീദ്, അസ്ലം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ദുരിതജീവിതം നയിക്കുന്ന ഇരകള്‍ക്ക് ഭക്ഷ്യ, അവശ്യ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു. ദുരിത മേഖലയിലത്തെിയ സംഘം പരിസ്ഥിതി, സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ തയാറാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.