കണ്ണൂര്‍: കൂട്ടായ്മയുടെ രുചിക്കൂട്ടുമായി ‘കഫേശ്രീ’ ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീയുടെ വലിയ സംരംഭമെന്ന നിലയില്‍ നൂറുകണക്കിനുപേരാണ് ഇന്നലെ ഇവിടെ രുചി തേടിയത്തെിയത്. കുടുംബശ്രീ മിഷന്‍െറ ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായി വനിതകളുടെ ഉപജീവന മാര്‍ഗമെന്ന നിലയിലാണ് കഫേശ്രീ ആരംഭിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്തെ മൂന്നാമത് സ്ഥാപനമാണിത്. കൃത്രിമ വസ്തുക്കള്‍ ഒഴിവാക്കി, ആരോഗ്യകരമായ ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കുന്നതിനാണ് പ്രാമുഖ്യമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മൈദ, അജിനോമോട്ടോ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കും. മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ട തയാറാക്കുന്നത് ഗോതമ്പ് ഉപയോഗിച്ചായിരിക്കും. വിഭവങ്ങള്‍ അതതു സമയത്ത് തയാറാക്കിയാണ് നല്‍കുക. മലബാര്‍ ദം ബിരിയാണി, തനത് മീന്‍ വിഭവങ്ങള്‍, മട്ടന്‍, ചിക്കന്‍ തുടങ്ങിയവ ലഭിക്കും. 50 രൂപക്ക് കഫേശ്രീ സ്പെഷല്‍ മിനി സദ്യയുമുണ്ടാകും. തിരൂര്‍ ആസ്ഥാനമായ ഐഫ്രത്തിന്‍െറ നേതൃത്വത്തിലാണ് നടത്തിപ്പുകാരായ വനിതകള്‍ക്ക് പരിശീലനം നല്‍കിയത്. വിഷരഹിത പച്ചക്കറികളാണ് ഉപയോഗിക്കുക. പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്ന ലക്ഷ്യവുമായി ഫ്രിഡ്ജ്, ഫ്രീസര്‍ എന്നിവ ഒഴിവാക്കി. ജില്ലാ പഞ്ചായത്തും കലക്ടറേറ്റും ഉള്‍പ്പെടുന്ന കോമ്പൗണ്ടിലെ ഭക്ഷണശാലയെന്ന നിലയില്‍ ജീവനക്കാരും നാട്ടുകാരും ഏറെ പ്രതീക്ഷയോടെയാണ് കഫേശ്രീയെ കാണുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരളയുടെ ഇടപെടലിലൂടെയാണ് വികസനകേന്ദ്രത്തില്‍ സ്ഥലം അനുവദിച്ചുകിട്ടിയത്. അതുകൊണ്ടുതന്നെ ഉദ്ഘാടന ചടങ്ങില്‍ ഏറെ കൈയടി ലഭിച്ചതും സരള ടീച്ചര്‍ക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.