കണ്ണൂര്‍: സമൂഹത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി വര്‍ഗീയത മാറുന്നുവെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വര്‍ഗീയതയെ എതിര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ശാന്തിഗിരി പൂജിതപീഠം പ്രഭാഷണപരമ്പരയോട് അനുബന്ധിച്ച് മട്ടവൂര്‍ പി.പി. ഗോവിന്ദന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭൂരിപക്ഷവും ന്യൂനപക്ഷവും ഒരുകാലത്തും ഇല്ലാത്ത പോര്‍മുഖങ്ങള്‍ ഇപ്പോള്‍ തുറക്കുകയാണ്. അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നവന്‍െറയും നഷ്ടപ്പെടുന്നവന്‍െറയും പേരിലുള്ള ഈ ദ്വന്ദ്വയുദ്ധം നാടിന്‍െറ സമാധാനം തകര്‍ക്കും. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വന്‍ അപചയമാണ് നേരിടുന്നത്. ആരോഗ്യരംഗത്തെ മാഫിയാവത്കരണം കാരണം ചികിത്സാചെലവുകള്‍ സാധാരണക്കാരന് അപ്രാപ്യമാണ്. ഉപഭോക്തൃ സംസ്കാരത്തിന്‍െറ അതിപ്രസരം കുടുംബന്ധങ്ങളെ തകര്‍ക്കുകയാണെന്നും സ്വാമി പറഞ്ഞു. സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, സ്വാമി ജയദീപ്തന്‍ ജ്ഞാനതപസ്വി, സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി, സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി, സ്വാമി ജനതീര്‍ഥന്‍ ജ്ഞാനതപസ്വി, ഡോ. എം. മുരളീധരന്‍, പി.ജെ. രവീന്ദ്രന്‍, പി.ജെ. രമണന്‍, വി. ഭദ്രന്‍, മനോജ് മാത്തന്‍, യുവകഥാകൃത്ത് സബീര്‍ തിരുമല തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.