മാഹി: അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന 40 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ഡയമണ്ട്, സ്വര്‍ണ ആഭരണങ്ങള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ന്യു മാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ ഉച്ച പന്ത്രണ്ടരയോടെ പതിവ് വാഹനപരിശോധനക്കിടെയാണ് സംഭവം. മഹാരാഷ്ട്ര വാഹന വകുപ്പില്‍ നിന്ന് ലഭിച്ച താല്‍ക്കാലിക നമ്പറിലുള്ള കാറിന്‍െറ ഡിക്കിയില്‍ നിന്നാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. അനൂപിന്‍െറ നേതൃത്വത്തിലുള്ള സംഘം ആഭരണങ്ങള്‍ പിടികൂടിയത്. ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതിനെ തുടര്‍ന്നാണ് ആഭരണങ്ങള്‍ കസ്റ്റഡിയിലെടുത്തത്. കാറിലുണ്ടായിരുന്ന തൃശൂര്‍ മുകുന്ദപുരം സ്വദേശി എം.കെ. സുരേഷിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂരിലെ ആഭരണനിര്‍മാണശാലയില്‍ നിന്ന് ഇരിട്ടിയിലെ ഒരു സ്ഥാപനത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ആഭരണങ്ങളാണ് പിടികൂടിയതെന്നാണ് ഇയാള്‍ എക്സൈസ് സംഘത്തോട് പറഞ്ഞത്. ആഭരണങ്ങള്‍ വാണിജ്യവകുപ്പ് ഇന്‍റലിജന്‍സ് വിഭാഗത്തിന് കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂ മാഹിയിലും മുക്കാളിയിലും എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനക്കിടെ 30 ലക്ഷത്തിലേറെ രൂപയുടെ കുഴല്‍പണവും വിദേശകറന്‍സികളും പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.