കണ്ണൂര്‍: ബസ് ക്ളീനറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് ജനത്തെ ദുരിതത്തിലാഴ്ത്തി. ദീര്‍ഘദൂര ബസുകള്‍ വഴിമാറി ഓടി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ബസ് ഓട്ടം ഭാഗികമായി നിലച്ചത്. ബുധനാഴ്ച സ്വകാര്യ ബസുകള്‍ മുഴുവന്‍ പണിമുടക്കിയതിനാല്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മുഴുവന്‍ ബസ് ജീവനക്കാരും പണിമുടക്കിയത്. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരാണ് കൂടുതല്‍ വലഞ്ഞത്. കോഴിക്കോട് ഭാഗത്തേക്കുള്ള ദീര്‍ഘദൂര ബസുകള്‍ ചാല ബൈപാസ് നടാല്‍ വഴിയും കാടാച്ചിറ മേലൂര്‍ വഴിയും ഓടിയതിനാല്‍ തലശ്ശേരിക്കും മറ്റുമുള്ള യാത്രക്കാര്‍ക്ക് വലിയ പ്രയാസമുണ്ടായില്ല. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് തോട്ടട ഐ.ടി.ഐക്കടുത്ത് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും സംഘര്‍ഷമുണ്ടായത്. പറശ്ശിനികടവ്-തലശ്ശേരി റൂട്ടിലോടുന്ന കൃഷ്ണ ബസ് ക്ളീനര്‍ ദിനേശ് ബാബുവിനാണ് മര്‍ദനമേറ്റത്. വാക്കേറ്റത്തിനിടെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥി അറസ്റ്റിലായതായും സൂചനയുണ്ട്. ഇതിനിടെ തൊഴിലാളി സംഘടനാ നേതാക്കളുടെ അഭ്യര്‍ഥന മാനിക്കാതെ ഒരു വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ ഇന്നും സമരം നടത്താന്‍ നീക്കമുണ്ട്. ഉദ്യോഗസ്ഥര്‍ക്കാണ് സമരത്തിന്‍െറ ഉത്തരവാദിത്തമെന്ന് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി കെ. ജയരാജന്‍ ആരോപിച്ചു. അടിക്കടി ബസ് ജീവനക്കാര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമം തടയാന്‍ ബസ് ഉടമള്‍, തൊഴിലാളി പ്രതിനിധികള്‍, ആര്‍.ടി.ഒ, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തണമെന്ന് പലവട്ടം ആവശ്യപ്പെടുകയും കലക്ടറേറ്റ് മാര്‍ച്ച് അടക്കമുള്ള സമരങ്ങള്‍ നടത്തിയിട്ടും നടപടി ഉണ്ടായില്ളെന്നും ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ വീണ്ടും എ.ഡി.എമ്മിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.