കല്ളേരിക്കരയില്‍ ഭൂമി ഏറ്റെടുക്കല്‍ ബാധ്യതയായേക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനായി കല്ളേരിക്കരയില്‍ ഭൂമി ഏറ്റെടുക്കല്‍ വന്‍ ബാധ്യത വരുത്തുമെന്ന് വിലയിരുത്തല്‍. മട്ടന്നൂര്‍ നഗരത്തിന് തൊട്ടുകിടക്കുന്നതിനാല്‍ തന്നെ ഭൂമിക്കു വന്‍ വില നല്‍കേണ്ടിവരും. വിമാനത്താവളത്തിന്‍െറ മര്‍മ പ്രധാന ഭാഗമായതിനാല്‍ തന്നെ ലൈറ്റ് അപ്രോച്ചിനായി റണ്‍വേയുടെ തെക്കുകിഴക്കേ ഭാഗമായ കല്ളേരിക്കരയില്‍ സ്ഥലം ഏറ്റെടുത്തേ പറ്റൂ എന്നാണ് സ്ഥിതി. കല്ളേരിക്കരയില്‍ ലൈറ്റ് അപ്രോച്ചിനായി 10.62 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, കല്ളേരിക്കരയിലെ പുതിയ കുടിയിറക്കുവിരുദ്ധ കര്‍മസമിതിയുടെ ശക്തമായ ഇടപെടലിനേ തുടര്‍ന്ന് 7.14 ഏക്കര്‍ സ്ഥലം മാത്രമാണ് ഇവിടെ ഏറ്റെടുക്കുന്നത്. ലൈറ്റ് അപ്രോച്ചിനുവേണ്ടി ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍െറ അളവ് പരമാവധി കുറക്കണം എന്നത് കര്‍മസമിതിയുടെ പത്തിന നിബന്ധനകളില്‍ പ്രധാനമായിരുന്നു. രണ്ടാംഘട്ടത്തില്‍ സ്ഥലവും വീടും ഏറ്റെടുത്ത് പുനരധിവസിപ്പിച്ച കുടുംബങ്ങളെ പൂര്‍ണമായും ഒഴിവാക്കിമാത്രം സ്ഥലം ഏറ്റെടുക്കുക എന്ന നിബന്ധനയും പാലിക്കപ്പെട്ടിട്ടുണ്ട്.കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് വീട് നിര്‍മാണത്തിനായി വൈദ്യുതി, റോഡ്, കുടിവെള്ളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്ള സ്ഥലത്ത് 15 സെന്‍റ് സ്ഥലം സൗജന്യമായി അനുവദിക്കുക, ഭൂമിക്കുംവീടിനും പ്രദേശത്തു നടക്കുന്ന മാര്‍ക്കറ്റ് വില ലഭ്യമാക്കി ഒരേ രീതിയില്‍ തുക നിശ്ചയിക്കുക, വില നിശ്ചയിച്ച് ഒരു മാസത്തിനകം തുക നല്‍കുക, തുക ലഭിക്കുന്നതിന് കാലതാമസം നേരിടുന്നപക്ഷം 25 ശതമാനം പലിശകൂടി അനുവദിക്കുക, കുടിയിറക്കപ്പെടുന്നവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലി ഉറപ്പുവരുത്തുക, കുടിയിറക്കപ്പെടുന്നവര്‍ക്കു പുതുതായി വീട് നിര്‍മിക്കാനാവശ്യമായ മണലും ചെങ്കല്ലും ലഭ്യമാക്കുക, പുതിയ വീടിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് നമ്പര്‍ ലഭിക്കുന്നതുവരെ താമസ സൗകര്യത്തിനായി വീടിന് വാടക അനുവദിക്കുക, രണ്ടംഗ കുടുംബത്തിന് മിനിമം പ്രതിമാസവാടക ആറായിരം രൂപയും രണ്ടംഗത്തില്‍ കൂടുതലുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും 1,500 രൂപ പ്രകാരവും കൂടുതലായി അനുവദിക്കുക എന്നിവയാണ് മറ്റു നിബന്ധനകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.