കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ കഞ്ഞിവെപ്പ് സമരം നടത്തി. കലക്ടറേറ്റിനു മുന്നില്‍ പ്രക്ഷോഭസമിതി നടത്തിവരുന്ന സമരത്തിന്‍െറ ഭാഗമായാണ് കഞ്ഞിവെച്ച് പ്രതിഷേധിച്ചത്. 2014 ഫെബ്രുവരി 26നാണ് മന്ത്രിസഭാ യോഗം പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ജൂണ്‍ രണ്ടിന് കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിലും ഇക്കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭസമിതി സമരം ശക്തമാക്കിയത്. കലക്ടറേറ്റ് പടിക്കലെ കഞ്ഞിവെപ്പ് സമരം അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു. ദരിദ്ര ജനവിഭാഗങ്ങളെ വഞ്ചിച്ച് പരിയാരം മെഡിക്കല്‍ കോളജിനെ ഇരുമുന്നണികളും കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. പ്രക്ഷോഭ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രഫ. എ.ജി. മേരി, ടി.പി. റുസീന, വി.കെ. സഫ്റീന, ത്രേസ്യാമ്മ മാത്യു, പി. ബാലന്‍ മാസ്റ്റര്‍, അഷറഫ് മമ്പറം, എടക്കാട് പ്രേമരാജന്‍, പി.പി. അബൂബക്കര്‍, പോള്‍ ടി. സാമുവേല്‍, പി.പി. മോഹനന്‍, കെ.പി. ചന്ദ്രാംഗദന്‍, ജോണി പാമ്പാടിയില്‍, ദേവദാസ് എന്നിവര്‍ സംസാരിച്ചു. മേരി അബ്രഹാം സ്വാഗതവും സമിതി കണ്‍വീനര്‍ രാജന്‍ കോരമ്പത്തേ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.