മന്തുരോഗ നിവാരണം; ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി പള്ളിക്കര ഗ്രാമപഞ്ചായത്തിന്‍െറയും പാക്കം കുടുംബക്ഷേമ ഉപകേന്ദ്രത്തിന്‍െറയും വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതികളുടെയും നേതൃത്വത്തില്‍ മന്തുരോഗ പ്രതിരോധ ഗുളിക വിതരണവും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. പതിനാലാം വാര്‍ഡ് കിഴക്കേക്കരയില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.എ. ബിന്ദുവും പതിമൂന്നാം വാര്‍ഡ് പാക്കത്ത് ഗ്രാമപഞ്ചായത്തംഗം കെ. രവീന്ദ്രനും പതിനേഴാം വാര്‍ഡ് ചിറക്കാലില്‍ പഞ്ചായത്തംഗം എം. സുന്ദരനും കൂട്ടായ്മകള്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ശശീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍ എന്നിവര്‍ ക്ളാസെടുത്തു. കൊച്ചുറാണി സെബാസ്റ്റ്യന്‍, കെ. സീമ, ശ്രീജിത്ത് മേലത്ത്, കെ. മാധവി, പി.കെ. സുമലത എന്നിവര്‍ സംസാരിച്ചു. ആലക്കോട്, തൊട്ടി, പാക്കം കെ.വി.ആര്‍ ക്ളബ് എന്നിവിടങ്ങളിലും ജനകീയ കൂട്ടായ്മകളും ഗുളിക വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായ ഗൃഹ സന്ദര്‍ശനവും ഗുളിക വിതരണവും ഡിസംബര്‍ 15,16,17 തീയതികളില്‍ നടക്കും. കാഞ്ഞങ്ങാട് നഗരസഭ, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് മിഡ്ടൗണ്‍ റോട്ടറി ക്ളബ് എന്നിവയുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന മന്തുരോഗ ഗുളിക വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വഹിച്ചു. റോട്ടറി ക്ളബ് പ്രസിഡന്‍റ് കെ.വി. ശ്രീജിത്ത് രാജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അജയകുമാര്‍ നെല്ലിക്കാട്ട്, ഗംഗാ രാധാകൃഷ്ണന്‍, ഡോ.സുനിതാ നന്ദന്‍, വി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഡോ. ചന്ദ്രമോഹന്‍ പദ്ധതി വിശദീകരിച്ചു. പി.കെ. അശോകന്‍ സ്വാഗതവും എം.വി. അശോകന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.