നീലേശ്വരം: ഇഴഞ്ഞുനീങ്ങിയ അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന്‍െറ നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍. മാസങ്ങള്‍ക്കകം വാഹനങ്ങള്‍ക്ക് കടന്നുപോകാനാവും. 2010ല്‍ തുടങ്ങിയ പ്രവൃത്തി വിവിധ കാരണങ്ങളാല്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ആദ്യം കരാറെടുത്ത റോഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എസ്റ്റിമേറ്റ് തുകയുടെ പേരില്‍ നിര്‍മാണം മരവിപ്പിച്ചു. മറ്റൊരു കരാറുകാര്‍ക്ക് നിര്‍മാണം നല്‍കിയെങ്കിലും പാലം നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ഒടുവില്‍ എറണാകുളത്തുള്ള കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയേഴ്സ് കോര്‍പറേഷന്‍ പ്രവൃത്തി ഏറ്റെടുത്തതോടെ നിര്‍മാണം ദ്രുതഗതിയിലായി. ഒമ്പതില്‍ ഏഴ് തൂണിന്‍െറ പ്രവൃത്തി കഴിഞ്ഞു. ഇരുഭാഗത്തെയും അപ്രോച് റോഡിന്‍െറ പ്രവൃത്തി പുരോഗമിക്കുന്നു. 24 കോടി രൂപ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിന്‍െറ പ്രവൃത്തി നടക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ നീലേശ്വരത്തുനിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയില്‍ 12 കി.മീ. ദൂരം ലാഭംകിട്ടും. മാത്രമല്ല, പള്ളിക്കര റെയില്‍വേ ഗേറ്റ് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഗേറ്റില്‍നിന്ന് രക്ഷപ്പെടാന്‍ എളുപ്പമാര്‍ഗമായിരിക്കും ഈ പാലം. 300 മീറ്റര്‍ നീളത്തിലുള്ള പാലം മാര്‍ച്ച് മാസത്തിനുള്ളില്‍ തുറന്നുകൊടുക്കാന്‍ സാധിക്കും. നീലേശ്വരം നഗരസഭയും ചെറുവത്തൂര്‍ പഞ്ചായത്തിനെയും യോജിപ്പിക്കുന്നതാണ് അച്ചാംതുരുത്തി കോട്ടപ്പുറം പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.