ഹൈമാസ്റ്റ് ലൈറ്റുകള്‍ നോക്കുകുത്തി; ഇരിട്ടി ടൗണ്‍ ഇരുട്ടില്‍

ഇരിട്ടി: ഹൈമാസ്റ്റ് ലൈറ്റുകള്‍ നോകുകുത്തിയായതോടെ ടൗണും പരിസരവും രാത്രികാലങ്ങളില്‍ ഇരുട്ടിലായി. ഇരിട്ടി പുതിയ ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ്, നേരംപോക്ക് റോഡ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും അനുബന്ധ ലൈറ്റുകളുമാണ് കത്താത്തത്. ഇതിനാല്‍ ബസ്സ്റ്റാന്‍ഡില്‍ രാത്രികാലങ്ങളില്‍ അന്തര്‍സംസ്ഥാനങ്ങളിലേക്കു പോകേണ്ട യാത്രക്കാരും മറ്റും അനുഭവിക്കുന്ന പ്രയാസം ഏറെയാണ്. വെളിച്ചക്കുറവുമൂലം കളവും സാമൂഹികവിരുദ്ധ ശല്യവും വര്‍ധിക്കുന്നു. നഗരസഭയായി മാറിയ ഇരിട്ടിയിലെ ദുരിതങ്ങള്‍ ഇനി പ്രയാസമില്ലാതെ തീരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.