കണ്ണൂര്‍: ബംഗളൂരു സ്ഫോടനക്കേസിന്‍െറ പേരില്‍ പൊലീസ് നിരപാധികളെ വേട്ടയാടുകയാണെന്നും അന്തിമ വിധി വരാനിരിക്കെ കേസ് നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമാണിതെന്നും സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിചാരണ അവസാന ഘട്ടത്തിലത്തെിയ പശ്ചാത്തലത്തില്‍ കേസ് സങ്കീര്‍ണമാക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണ് പുതിയ അറസ്റ്റ്. 27ാം പ്രതി ശറഫുദ്ദീന്‍െറ സഹോദരനും കണ്ണൂര്‍ സ്വദേശിയുമായ തസ്ലീമിനെ സാക്ഷികളെ സ്വാധീനിച്ചെന്ന പേരില്‍ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ സാക്ഷികളും ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലരും നിരപരാധികളാണെന്ന് പ്രമുഖ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് പുതിയ അറസ്റ്റുണ്ടാവുന്നത്. അന്യായമായ അറസ്റ്റില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുസ്ലിം ലീഗും നിലപാട് വ്യക്തമാക്കണം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ വൈകീട്ട് നാലിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. കര്‍ണാടകയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജഗദീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും. കെ.സി. ഉമേഷ് ബാബു, അഡ്വ. പി.എ. പൗരന്‍, കെ.പി. ശശി, ടി. മുഹമ്മദ് വേളം, എന്‍. സുബ്രഹ്മണ്യന്‍, ടി. ശാക്കിര്‍, എം. ജിഷ, സുനില്‍ മക്തബ് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ. ഫിറോസ്, സെക്രട്ടറി ടി.പി. ഇല്യാസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.