പഴയങ്ങാടിയില്‍ കുടുങ്ങിയ ഗുഡ്സ് വാഗണിന്‍െറ തകരാര്‍ പരിഹരിച്ചു

കണ്ണൂര്‍: ഗുഡ്സ് വാഗണിന്‍െറ ബേറിങ് തകര്‍ന്ന വീല്‍ ഇന്നലെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ നന്നാക്കി. ഇക്കഴിഞ്ഞ 24ന് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലാണ് ഗുഡ്സ് വാഗണ്‍ വീല്‍ തകരാറായതിനെ തുടര്‍ന്ന് കുടുങ്ങിയത്. സ്റ്റേഷനിലെ യാത്രാവണ്ടികള്‍ പോവുന്ന ട്രാക്കുകളുടെ മധ്യത്തിലെ ട്രാക്കിലായിരുന്നു വാഗണ്‍. ഇന്നലെയാണ് ഷൊര്‍ണൂരില്‍ നിന്ന് പുതിയ വീലും മറ്റ് സാധന സാമഗ്രികളും പഴയങ്ങാടിയില്‍ എത്തിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ എ.വി. പ്രവീണ്‍ കുമാര്‍, മംഗളൂരു ഡിവിഷനല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എം.കെ. സുബ്രഹ്മണ്യന്‍, മംഗളൂരു സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ സുജന്‍ ബറുവ എന്നിവരുടെ നേതൃത്വത്തിലാണ് വാഗണിന്‍െറ തകരാര്‍ പരിഹരിച്ച് പുതിയ വീല്‍ സ്ഥാപിച്ചത്. രാവിലെ ഒമ്പതരക്ക് തുടങ്ങിയ പ്രവൃത്തി വൈകിട്ട് അഞ്ചോടെയാണ് പൂര്‍ത്തിയായത്. ട്രെയിനുകള്‍ പോകുന്നതിന്‍െറ മധ്യത്തിലായുള്ള ട്രാക്കില്‍ ഗുഡ്സ് വാഗണിന്‍െറ വീല്‍ മാറ്റല്‍ ഏറെ ശ്രമകരമായിരുന്നു. ആന്ധ്രപ്രദേശില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് സിമന്‍റുമായി വന്ന ഗുഡ്സിന്‍െറ എന്‍ജിന്‍ ഭാഗത്തുനിന്നുള്ള 20ാമത്തെ വാഗണായിരുന്നു തകരാറിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.