പറശ്ശിനി മുത്തപ്പന്‍ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം തുടങ്ങി

പാപ്പിനിശ്ശേരി: കേരളത്തിന്‍െറ ധര്‍മസ്ഥലം എന്നറിയപ്പെടുന്ന പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടി ഉയര്‍ത്തിയതോടെയാണ് ഉത്സവച്ചടങ്ങ് തുടങ്ങിയത്. ഉച്ചകഴിഞ്ഞ് മൂന്നിന് മലയിറക്കല്‍ ചടങ്ങും ശേഷം മുത്തപ്പന്‍ ഭജനവാദ്യ സംഘത്തിന്‍െറ വര്‍ണാഭ കാഴ്ചവരവും നടന്നു. ആദ്യം കണ്ണൂര്‍ തയ്യില്‍ തറവാട്ടുകാരും തുടര്‍ന്ന് പതിനഞ്ചോളം ദേശക്കാരുടെ കാഴ്ചവരവും മടപ്പുരയില്‍ പ്രവേശിച്ചു. വൈകീട്ട് വെള്ളാട്ടത്തിനുശേഷം കോഴിക്കോട് ജില്ലയിലെ 14 ദേശക്കാരുടെ കാഴ്ചകള്‍ മടപ്പുരയിലത്തെി. രാത്രി 11ന് കലശം എഴുന്നള്ളിപ്പിനായി മടപ്പുരയില്‍ നിന്ന് പുറപ്പെട്ടു. പഞ്ചവാദ്യത്തിന്‍െറ അകമ്പടിയോടെ കലശം മടപ്പുരയിലേക്ക് എഴുന്നള്ളി. പുലര്‍ച്ചെ തിരുവപ്പന നടന്നു. വന്‍ ജനാവലിയാണ് ഉത്സവത്തിന് സാക്ഷികളാകാന്‍ എത്തിയത്. ഏഴിന് ശുദ്ധികലശാട്ടത്തോടെ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.