ബേക്കറിയിൽ എത്തിയ യുവാവിന്​ കാൽവിരലിൽ എലിയുടെ കടിയേറ്റു

തൊടുപുഴ: നഗരത്തിലെ ബേക്കറിയിൽ ജ്യൂസ് കുടിക്കാനെത്തിയ യുവാവിന് കാൽവിരലിൽ എലിയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ തൊടുപുഴ അമ്പലം ബൈപാസിലെ ലോഡ്സ് ബേക്കറിയിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ബേക്കറിയിൽ എത്തിയ മണക്കാട് ചിറ്റൂർ സ്വദേശി പ്രവീൺ കുമാറിൻെറ വലതുകാലിെല പെരുവിരലിലാണ് എലി കടിച്ചത്. തുടർന്ന്, ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ബേക്കറിയിൽ എത്തിയപ്പോൾ തന്നെ എലി ഓടിനടക്കുന്നത് കണ്ടതായും ജീവനക്കാരോട് പറഞ്ഞെങ്കിലും ഗൗനിച്ചില്ലെന്നും യുവാവ് പറയുന്നു. സംഭവത്തിൽ പ്രവീൺകുമാർ തൊടുപുഴ പൊലീസിൽ പരാതി നൽകി. തൊടുപുഴ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ എം.എൻ. ഷംസിയ, ദേവികുളം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബേക്കറിയിൽ പരിശോധന നടത്തി. എലിശല്യവും മറ്റും ഉണ്ടാകാനുള്ള സാഹചര്യം കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ ഉടമക്ക് മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.