മറയൂര്‍: മറയൂര്‍ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന െതരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. നിലവിലെ ബാങ്ക് ഭരണസമിതി പ്രസിഡൻറ് ആന്‍സി ആൻറണി, പി.കെ. തങ്കച്ചന്‍, മരിയദാസ്, രാജേഷ് കുമാര്‍, സരോജ, സിന്ധുമോള്‍, റെജീന, സി. വിജയ് (കാളിദാസ്), തങ്കം പരമശിവന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിയേക്കാളും 1400ലധികം വോട്ടുകളുടെ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.