പീഡനക്കേസ്​ പ്രതിയുടെ സാമ്പത്തിക സ്രോതസ്സ്​ അന്വേഷിക്കണം -ബ്ലേഡ് മാഫിയ വിരുദ്ധ സമിതി

തൊടുപുഴ: കുടുംബങ്ങളെ കള്ളച്ചെക്ക് കേസിൽപ്പെടുത്തി വഴിയാധാരമാക്കുന്ന ലൈംഗിക പീഡനക്കേസ് പ്രതിയായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് തൊടുപുഴയിൽ ചേർന്ന കടക്കെണിയിൽപ്പെട്ട ഇരകളുടെയും സാമൂഹിക പ്രവർത്തകരുടെയും സമ്മേളനം ആവശ്യപ്പെട്ടു. ഇരകളാക്കപ്പെട്ട സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വനിത കമീഷൻ തുടങ്ങിയവർക്ക് പരാതിനൽകാൻ തീരുമാനിച്ചു. ഇരകൾക്കുവേണ്ടി പോരാട്ടം സംഘടിപ്പിക്കുന്നതിന് മുട്ടം പഞ്ചായത്ത് പ്രസിഡൻറ് കുട്ടിയമ്മ മൈക്കിൾ രക്ഷാധികാരിയും പഞ്ചായത്ത് മെംബർമാരായ ടി.കെ. മോഹനൻ, പി.എസ്. സതീഷ് എന്നിവർ ഉപരക്ഷാധികാരികളും കെ.എം. സാബു ജനറൽ കൺവീനറും ജയിംസ് കോലാനി, അനീഷ് പാൽക്കോ എന്നിവർ ജോയൻറ് കൺവീനർമാരുമായി ബ്ലേഡ് മാഫിയ വിരുദ്ധ സമിതിക്ക് രൂപംനൽകി. ബുധനാഴ്ച ഒമ്പതുമുതൽ അഞ്ചുവരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ജനകീയ ഒപ്പുശേഖരണം നടത്തുന്നതിനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.