ഗ്രാമങ്ങളില്‍ വെള്ളം കിട്ടാക്കനി; കാന്തല്ലൂര്‍ ടൗണി​ൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ ഗ്രാമങ്ങളിൽ വെള്ളം കിട്ടാക്കനിയാകുമ്പോഴും വിവിധയിടങ്ങളിൽ ചോർന്നൊഴുകുന്ന കുടിവെള്ള പൈപ്പ് പുനഃസ്ഥാപിക്കാൻ നടപടിയില്ല. കാന്തല്ലൂർ ടൗണിൻെറ മധ്യഭാഗത്തായി രണ്ടാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കാന്തല്ലൂർ ടൗണിലെയും ഗ്രാമത്തിലെയും മുന്നൂറിലധികം കുടുംബങ്ങൾക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണിത്. ഗുണനിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിക്കുന്നതും മണ്ണിലൂടെ താഴ്ത്തി പതിക്കാത്തതുമാണ് മിക്കയിടങ്ങളിലും പൊട്ടാൻ കാരണം. പൈപ്പുകൾ പുനഃസ്ഥാപിക്കാൻ രണ്ടാഴ്ചയായി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടെങ്കിലും തയാറായിെല്ലന്ന് ഗുണഭോക്താക്കൾ ആരോപിക്കുന്നു. ദിനേന ആയിരക്കണക്കിന് വാഹനങ്ങളും ജനങ്ങളും സഞ്ചരിക്കുന്ന റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.