മറയൂർ: കരിമ്പിന്‍ തോട്ടത്തിലെത്തിയ ഒറ്റയാനെ തുരത്താന്‍ ശ്രമിച്ച കര്‍ഷകനുനേരെ ആക്രമണം. രക്ഷനേടാൻ ഇലവൻ കെ.വി പോസ്റ്റിൻെറ ഇരുമ്പുവേലിക്കകത്ത് ഒളിച്ച് കർഷകൻ. മറയൂര്‍ കരിമുട്ടി സ്വദേശി ഗണേശനാണ് ഒറ്റയാനെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞടുത്ത ആനക്ക് മുന്നിൽപെട്ടത്. ഉടൻ സമീപത്തെ പോസ്റ്റിൻെറ ഇരുമ്പുവേലിക്കകത്ത് ഓടിക്കയറുകയായിരുന്നു. ഒറ്റയാൻ അടുത്തെത്തിയെങ്കിലും ഇരുമ്പുവേലിക്കകത്ത് കടക്കാന്‍ സാധിച്ചില്ല. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ഗണേശന്‍ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഉപജീവനത്തിനായി കൃഷി ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.