സർക്കാർ സ്​ഥാപനങ്ങളിൽ പിൻവാതിൽ നിയമനം; എംപ്ലോയ്മെൻറ്​ എക്ചേഞ്ചുകൾ നോക്കുകുത്തി

സർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം; എംപ്ലോയ്മൻെറ് എക്ചേഞ്ചുകൾ നോക്കുകുത്തി അടിമാലി: എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുേമ്പാഴും ജില്ലയിൽ വൈദ്യുതി വകുപ്പിലും സർക്കാർ ആശുപത്രികളിലും പിൻവാതിൽ നിയമനം വ്യാപകം. ജില്ല ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലുമടക്കം നൂറുകണക്കിനു പേരാണ് ദിവസവേതന അടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലും ജോലിയെടുക്കുന്നത്. അറ്റൻഡർ, കൗണ്ടർ സ്റ്റാഫ്, ക്ലീനിങ് തുടങ്ങി നഴ്സ്, ഫാർമസിസ്റ്റ് ഉൾപ്പെടെ ജോലികളിലാണ് ആശുപത്രി മാനേജ്മൻെറ് കമ്മിറ്റിയും രാഷ്ട്രീയ നേതൃത്വവും ഇടപെട്ട് നിയമനം നടത്തുന്നത്. പരീക്ഷയും അഭിമുഖവും പ്രഹസനമാണ്. എംപ്ലോയ്മൻെറിൽ പേര് രജിസ്റ്റർ ചെയ്ത് സീനിയോറിറ്റി ലിസ്റ്റിലുള്ളവരെ അറ്റൻഡർ, ക്ലീനിങ് സ്റ്റാഫ് ഒഴിവുകളിൽ നിയമിക്കണമെന്നിരിക്കെയാണ് പിൻവാതിൽ നിയമനം. ലൈൻമാൻ, ക്ലർക്ക്, അറ്റൻഡർ മുതൽ സബ് എൻജിനീയർവരെ തസ്തികകളിൽ കെ.എസ്.ഇ.ബിയും താൽക്കാലിക ജീവനക്കാരെ വ്യാപകമായി നിയമിച്ചിട്ടുണ്ട്. ഭരണപക്ഷത്തെ പ്രധാന രാഷ്ട്രീയക്കാരുടെ ലിസ്റ്റിൽനിന്ന് നിയമിക്കപ്പെട്ട ഇത്തരം ജീവനക്കാരുടെ ശമ്പളത്തിൽ ഒരുപങ്ക് വകുപ്പ് മേധാവികൾക്കും രാഷ്ട്രീയ നേതാക്കൾക്കുമുള്ളതാണ്. ചോദ്യംചെയ്്താൽ പണി ഇല്ലാതാകുമെന്നതിനാൽ ആരും പരാതി പറയാറില്ല. അഞ്ചു മുതൽ 10 വർഷംവരെ ജോലിയെടുത്തവരിൽ ചിലരെ ഈ വർഷാദ്യം പിരിച്ചുവിട്ടിരുന്നു. പഞ്ചായത്തുകളിൽ ക്ലീനിങ് സ്റ്റാഫുകളുടെ ആയിരത്തിലേറെ ഒഴിവാണ് ജില്ലയിൽ നികത്താതെ കിടക്കുന്നത്. ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ക്ലീനിങ് ജോലി നടത്തുകയും സ്ഥിരം ക്ലീനിങ് സ്റ്റാഫുകളെ പഞ്ചായത്തുകളിൽ മറ്റ് ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ എംപ്ലോയ്മൻെറ് എക്സ്ചേഞ്ചുകൾ നോക്കുകുത്തികളായി. സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്ന ജോലി മാത്രമാണ് എംപ്ലോയ്മൻെറ് എക്സ്ചേഞ്ചുകളിൽ നടക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കിയില്ല; കൊന്നത്തടിക്കാര്‍ സെക്രേട്ടറിയറ്റ് ഉപരോധത്തിന് അടിമാലി: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സെക്രേട്ടറിയറ്റ് ഉപരോധത്തിന്. കൊന്നത്തടി പഞ്ചായത്ത് നിവാസികളും ജനപ്രതിനിധികളുമാണ് വ്യാഴാഴ്ച രാവിലെ 10 മുതല്‍ അഞ്ചുവരെ സെക്രേട്ടറിയറ്റിന് മുന്നിൽ ഉപരോധം നടത്തുന്നത്. കല്ലാര്‍കുട്ടി-തിങ്കള്‍ക്കാട്, പണിക്കന്‍കുടി- പെരിഞ്ചാംകുട്ടി, ആഞ്ചാംമൈല്‍-കൊന്നത്തടി- വിമലാസിറ്റി റോഡ് തുടങ്ങി പൊതുമരാമത്ത് റോഡുകള്‍ ഉള്‍പ്പെടെ പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്നുകിടക്കുകയാണ്. ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും നടപടിയില്ലാത്തതോടെയാണ് സെക്രേട്ടറിയറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചതെന്ന് സമരസമിതി ഭാരവാഹികളായ കൊന്നത്തടി പഞ്ചായത്ത് പ്രസിഡൻറ് ജോര്‍ജ് ജോസഫ്, ബാബു കളപ്പുര, ടി.പി. മല്‍ക്ക, വി.കെ. മോഹനൻ നായർ‍, എന്‍.എം. ജോസ്, ജയ വിജയന്‍ എന്നിവര്‍ അറിയിച്ചു. സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബഷീർ അനുസ്മരണം കുഞ്ചിത്തണ്ണി: ശ്രീനാരായണ പബ്ലിക് ലൈബ്രറി ആഭിമുഖ്യത്തിൽ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തും. വൈകുന്നേരം 6.30ന് ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എൻ.എം. കുര്യൻ യോഗം ഉദ്ഘാടനം ചെയ്യും. വി.ടി. മാണി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.