തൊടുപുഴ: വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗേണ്ടഷൻ, കാൻഫെഡ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വായനയുടെ വിവിധ തലങ്ങളെക്കുറിച്ച് നാലിന് വാഴത്തോപ്പ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ സാജൻ അധ്യക്ഷതവഹിക്കും. എഴുത്തുകാരിയും നോവലിസ്റ്റുമായ ഉഷാകുമാരി മുഖ്യാതിഥിയായിരിക്കും. പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻറ് കാഞ്ചിയാർ രാജൻ ഐവിദാസ് അനുസ്മരണവും നാടകരചയിതാവ് കെ.സി. ജോർജ് എഴുത്ത് അനുഭവവും പങ്കുവെക്കും. 'വായനയിൽനിന്ന് എഴുത്തിലേക്കുള്ള ദൂരം' വിഷയത്തിൽ കഥാകൃത്ത് മോബിൻ മോഹൻ ക്ലാസ് എടുക്കും. ജയരാജിന് ഇടുക്കി രൂപത വീട് നിർമിച്ചുനൽകും രാജാക്കാട്: പഞ്ചായത്തിലെ ചെരിപുറം ലക്ഷംവീട് കോളനിയില്‍ പ്ലാസ്റ്റിക് പടുതക്ക് കീഴിൽ കഴിയുന്ന 82 കാരനായ ജയരാജിൻെറ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് ഇടുക്കി രൂപത പ്രതിനിധികൾ അറിയിച്ചു. രൂപതയും രാജാക്കാട് ഇടവകയും ചേർന്ന് ഉടൻ നിർമാണം ആരംഭിക്കുമെന്ന് വികാരി ജോബി വാഴയിൽ, ഫാ. ലിബിൻ മനയ്ക്കലേട്ട്, ഫാ. സിജോ മേക്കുന്നേൽ, ടൈറ്റസ് ജേക്കബ് എന്നിവർ അറിയിച്ചു. ധർണ സംഘടിപ്പിച്ചു തൊടുപുഴ: ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്‌റ്റേഷന് മുന്നിൽ ധർണ നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കുക, 11ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്. എൻ.ജി.ഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി പി.വി. മനോജ് ഉദ്ഘാടനം ചെയ്തു. എഫ്.ഇ.ടി.ഒ ജില്ല സെക്രട്ടറി വി.കെ. സാജൻ അധ്യക്ഷതവഹിച്ചു. ബി.എം.എസ് ജില്ല സെക്രട്ടറി സിബി വർഗീസ്, വി.ആർ. പ്രേം കിഷോർ, കെ.കെ. രാജു, വി.കെ. ബിജു, എം.എൻ. ശശിധരൻ, ആർ. വാസുദേവൻ, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.