ഇടുക്കി എസ്‌.പിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം -കോണ്‍ഗ്രസ്​

തൊടുപുഴ: പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്‌കുമാറിൻെറ കേസ്‌ തെളിയണമെങ്കില്‍ ഇടുക്കി എസ്‌.പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന്‌ ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ. കസ്റ്റഡി വിവരം എസ്‌.പിയെ നേരേത്ത തന്നെ അറിയിച്ചിരുന്നുവെന്നതിൻെറ രേഖാമൂലമുള്ള അറിയിപ്പ്‌ മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനുശേഷം എസ്‌.പിക്ക് മിണ്ടാട്ടമില്ല. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ജൂണ്‍ 12 മുതല്‍ 16 വരെയുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ പലതും ഡിലീറ്റ്‌ ചെയ്‌തതായാണ്‌ അറിയുന്നത്‌. ഇത്‌ ചെയ്‌തത്‌ എസ്‌.പിയുടെ നിർദേശപ്രകാരമാണ്‌. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ജി.ഡി രജിസ്റ്റർ തിരുത്തപ്പെടാൻ സാധ്യതയുള്ളതുകൊണ്ട്‌ എസ്‌.പി വരെയുള്ളവരെ അടിയന്തരമായി മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം തൊടുപുഴയിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹജ്ജ് കമ്മിറ്റി വാക്‌സിനേഷന്‍ ക്യാമ്പ് നാളെ തൊടുപുഴ: ജില്ലയില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതിന് കാരിക്കോട് ജില്ല ആശുപത്രിയില്‍ ജില്ല ജഡ്ജി മുഹമ്മദ് വസീം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ല ട്രെയിനര്‍ കെ.എ. അജിംസ് അധ്യക്ഷത വഹിക്കും. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എം.ആർ. ഉമാദേവി, ആർ.എം.ഒ ഡോ. പി.എസ്. പ്രമോദ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് തൊടുപുഴ ടൗണ്‍ മസ്ജിദ് ഹാളില്‍ ലഗേജ് സ്റ്റിക്കർ, മഫ്ത സ്റ്റിക്കര്‍, ഹാറ്റ് കാര്‍ഡ് എന്നിവ വിതരണം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പേരും കൃത്യസമയത്ത് എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.