പുലി ഭീഷണിയില്‍ തോട്ടം മേഖല; രണ്ട് പശുക്കളെ കൊന്നു

മറയൂർ: മറയൂരിന് സമീപം തേയിലത്തോട്ടം മേഖല പുലി ഭീഷണിയിൽ. രണ്ട് പശുക്കളെ പുലി കടിച്ചുകൊല്ലുകയും ഒരു പശുവിനെ ഗു രുതര പരിക്കേൽപിക്കുകയും ചെയ്തു. ചട്ടമൂന്നാർ ന്യൂ ഡിവിഷൻ സ്വദേശി നാഗരാജിൻെറ പശുക്കളെയാണ് പുലി ആക്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ തൊഴിലാളികളുടെ ലയത്തിന് സമീപം മേയാൻ വിട്ട രണ്ട് പശുക്കളെയാണ് കടിച്ചുകൊന്നത്. വെള്ളിയാഴ്ച പകൽ എത്തിയ പുലി നാഗരാജിൻെറ മൂന്ന് വയസ്സുള്ള മറ്റൊരു പശുവിനെയും ആക്രമിച്ചുപരിക്കേൽപിച്ചു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ഒച്ചവെച്ച് പുലിയെ തുരത്തുകയായിരുന്നു. മൂന്നാറിലെ വെറ്ററിനറി ഡോക്ടറെത്തി ചികിത്സ നൽകി. ഇടവേളക്ക് ശേഷം തോട്ടം മേഖലയിൽ പുലി ഇറങ്ങുന്നത് പ്രദേശവാസികള്‍ക്ക് ജീവനും സ്വത്തിനും ഭീഷണിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.