തൊടുപുഴ: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ‌് അറസ‌്റ്റിൽ. കാളിയാർ പാറപ്പു ഴ തേക്കിൻകൂപ്പ‌് തുരുത്തേൽ സ‌്റ്റെബിൻ റോയി (21) 'ഓപറേഷൻ പി ഹണ്ട‌്' പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കേരള പൊലീസും ഇൻറർപോളും സംയുക്തമായാണ‌് റെയ‌്ഡ‌് ആസൂത്രണം ചെയ‌്തത‌്. സൈബർഡോമിൽനിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കാളിയാർ സി.ഐ സജിൻ ലൂയിസിന‌് ലഭിച്ചിരുന്നു. കോളനിപ്രദേശത്ത് താമസിക്കുന്ന ഇയാൾ മൊബൈൽ ഫോണിലൂടെയാണ‌് കുട്ടികളുടെ ചിത്രങ്ങൾ മോർഫ‌് ചെയ‌്ത‌് അശ്ലീല വിഡിയോകൾ തയാറാക്കിയിരുന്നത്. ഫേസ്ബുക്കിലെ ഗ്രൂപ്പുകളിലൂടെ ഇത്തരം വിഡിയോകൾ കാണുകയും ഷെയർ ചെയ്യുകയുമായിരുന്നു. അന്വേഷണത്തിനിടെ ഇത‌് സൈബർ പൊലീസ‌് ഹാക്ക‌് ചെയ‌്തു. പരിചിതരായ കുട്ടികളുടെ ഫോട്ടോയെടുത്തും ഫേസ‌്ബുക്കിൽനിന്ന് ഡൗൺലോഡ‌് ചെയ‌്തും മോർഫ‌് ചെയ‌്തിരുന്നതായി സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിെയ റിമാൻഡ‌് ചെയ‌്തു. തൊടുപുഴ ഡിവൈ.എസ‌്.പി കെ.പി. ജോസ‌്, കാളിയാർ സി.ഐ സജിൻ ലൂയിസ‌് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ‌്റ്റ‌്. തൊടുപുഴ സി.ഐ അഭിലാഷ‌് ഡേവിഡ‌്, എസ‌്.ഐ എം.പി. സാഗർ, കാളിയാർ എസ‌്.ഐ ഷാജി, എ.എസ്.െഎമാരായ വിൻസൻെറ്, സിബി ജോർജ‌്, സീനിയർ സിവിൽ പൊലീസ‌് ഓഫിസർ ടി.എം. ഷംസുദ്ദീൻ, സി.പി.ഒമാരായ ജയ‌്മോൻ, എൻ. പ്രതാപ‌് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.