ഏഴുവയസ്സുകാര​​െൻറ ആരോഗ്യനിലയിൽ പുരോഗതിയില്ല -അന്വേഷണസംഘം

ഏഴുവയസ്സുകാരൻെറ ആരോഗ്യനിലയിൽ പുരോഗതിയില്ല -അന്വേഷണസംഘം തൊടുപുഴ: മാതാവിൻെറ ആൺസുഹൃത്തിൻെറ ക്രൂരതക്കിരയായ ഏഴുവയസ്സുകാരൻെറ ആരോഗ്യനിലയിൽ പുരോഗതിയില്ല. മസ്തിഷ്ക പ്രവർത്തനം പൂർണമായി നിലച്ച അവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ അന്വേഷണസംഘത്തിന് നൽകുന്ന വിവരം. ശ്വാസകോശമടക്കം ആന്തരികാവയവങ്ങളും മർദനത്തിൽ തകർന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വൻെറിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിെല ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിൻെറ നിർദേശം. അേതസമയം, അരുണിൻെറ ക്രിമിനൽ പശ്ചാത്തലമടക്കം കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരുകയാണ്. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങൾക്ക് സമാനമായ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പോക്സോക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ‌്, സി.ഐ അഭിലാഷ‌് ഡേവിഡ‌്, പ്രിൻസിപ്പൽ എസ‌്.ഐ‌ എ.പി. സാഗർ എന്നിവരുടെ നേതൃത്വത്തിലാണ‌് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.