നെടുങ്കണ്ടം: മന്ത്രി വീട്ടിലെത്തി വിദ്യാർഥിയെ ഒന്നാം ക്ലാസിൽ ചേർത്തത് കൗതുകമായി. കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നതിെൻറ ഭാഗമായാണ് ഉടുമ്പൻചോല നിയോജകമണ്ഡലം പരിപാടിക്ക് മന്ത്രി എം.എം. മണി കോമ്പയാറിൽ തുടക്കം കുറിച്ചത്. കോമ്പയാർ സെൻറ് തോമസ് എൽ.പി സ്കൂളിൽ കല്ലാർ കൂവക്കാട്ട് പ്രദീപ്--ബിന്ദു ദമ്പതികളുടെ മകൾ അലോളനയെയാണ് മന്ത്രി വീട്ടിലെത്തി ഒന്നാം ക്ലാസിൽ ചേർത്തത്. ഒന്നാം ക്ലാസിൽ പ്രവേശനത്തിനുള്ള അപേക്ഷഫോറം കുട്ടിയുടെ മാതാവ് മന്ത്രിക്ക് നൽകിയാണ് പ്രവേശം നേടിയത്. മുഴുവൻ കുട്ടികളെയും പൊതുവിദ്യാലയങ്ങളിൽ ചേർക്കുക എന്ന സർക്കാർ നയത്തിെൻറ ഭാഗമായാണ് ഗൃഹസന്ദർശന പരിപാടിക്ക് കല്ലാറിൽ തുടക്കമായത്. നെടുങ്കണ്ടം പഞ്ചായത്ത് വാർഡ് അംഗം ജോയി കുന്നുവിള, നെടുങ്കണ്ടം സഹകരണബാങ്ക് മാനേജർ ആർ. രാധാകൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്. വത്സമ്മ, പി.ടി.എ പ്രസിഡൻറ് കെ.ആർ. രാമചന്ദ്രൻ, അധ്യാപക പ്രതിനിധി ബിജു ജോർജ്, ജോബിൻ ജോർജ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.