അടിമാലി: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിെൻറ ആദ്യദിനങ്ങളിൽ ജില്ലയില്‍ ഓണ്‍ലൈന്‍ സ്തംഭനം. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഏകജാലക വെബ്സൈറ്റ് ഉപയോഗപ്പെടുത്തിയതോടെ പലയിടങ്ങളിലും സൈറ്റ് തകരാറിലാണ്. ഇതോടെ പല വിദ്യാര്‍ഥികള്‍ക്കും പ്രവേശനനടപടി പകുതിെയ പൂര്‍ത്തിയാക്കാനായുള്ളൂ. 22 വരെ സമയമുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ ആദ്യദിനം തന്നെ കൂട്ടത്തോടെ അപേക്ഷ സമര്‍പ്പിക്കാനെത്തിയതാണ് പ്രശ്നമായത്. ജില്ലയിലെ നെറ്റ് കഫേകളിലും അക്ഷയ സെൻററുകളിലും വന്‍ തിരക്കാണനുഭവപ്പെട്ടത്. അക്ഷയ കേന്ദ്രങ്ങളില്‍ 20 രൂപ മാത്രെമ ഈടാക്കാവൂവെന്നാണ് നിര്‍ദേശം. എന്നാല്‍, പലയിടങ്ങളിലും 60 മുതല്‍ 150 രൂപവരെ ഈടാക്കുന്നതായി ആക്ഷേപമുണ്ട്.ഐ.ടി ലാബുകളുള്ള ഹൈസ്കൂളുകള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ഥികളെ സഹായിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഒരു സ്കൂളും ഇതിന് തയാറായില്ല. സൈറ്റ് ജാമാകുന്ന സ്ഥിതിയില്‍ ഓരോ ജില്ലക്കും ഏകജാലകത്തിന് പ്രത്യേകം സംവിധാനം ഒരുക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് അപേക്ഷ ഫീസായ 25 രൂപയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ സമര്‍പ്പിച്ചാലാണ് അപേക്ഷ പൂര്‍ത്തിയാവുക. സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ സംവരണം ചെയ്യപ്പെട്ടവ ഒഴികെ സീറ്റുകളിലേക്കുമാണ് ഏകജാലക സംവിധാനം വഴി പ്രവേശനം നേടാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.