സ്വര്‍ണം മാറ്റുകൂട്ടി നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍

തൊടുപുഴ: മാറ്റുകൂട്ടി നല്‍കാമെന്ന വ്യാജേന സ്വര്‍ണം തട്ടിയെടുത്ത ഇതരസംസ്ഥാനക്കാരായ രണ്ടുപേര്‍ പിടിയില്‍. ബിഹാര്‍ സ്വദേശികളായ ലാലന്‍ കുമാര്‍ സാ (40), ആകാശ് സാ (21) എന്നിവരെയാണ് കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പുറപ്പുഴക്ക് സമീപം മുവേലില്‍ പാലശ്ശേരില്‍ മധുവിന്‍െറ ഭാര്യ ബിന്ദുവിന്‍െറ പക്കല്‍നിന്ന് ഒരു പവനിലധികം സ്വര്‍ണം തട്ടിയെടുത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സ്വര്‍ണ്ണത്തിന്‍െറ മാറ്റുകൂട്ടി നല്‍കാമെന്നുപറഞ്ഞ് വ്യാഴാഴ്ച രാവിലെ 11ന് പ്രതികള്‍ ഇരുവരും ബിന്ദുവിന്‍െറ വീട്ടിലത്തെി. ആദ്യം ചെമ്പില്‍ ലായനി തേച്ച് തിളക്കം വര്‍ധിപ്പിച്ചുകാട്ടി. പിന്നീട് വെള്ളി ആഭരണത്തിനും ഇതുപോലെ തിളക്കം കൂട്ടി. പിന്നീട് സ്വര്‍ണം തിളക്കമുള്ളതാക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും ബിന്ദു വിസമ്മതിച്ചു. ഇതിനിടെ, ഒരാള്‍ പൊടി മണപ്പിച്ചശേഷം മാല ഊരി വാങ്ങിയെന്ന് ബിന്ദു പറഞ്ഞു. ബിന്ദുവിന്‍െറ മുന്നില്‍വെച്ച് ആസിഡ് പോലെയുള്ള ദ്രാവകംവെച്ച പാത്രത്തിലേക്ക് മാലയിട്ടു. ഏതാനും സമയത്തിനുശേഷം പുറത്തെടുത്ത മാല മഞ്ഞള്‍പ്പൊടിയും എണ്ണയും കലര്‍ത്തിയ മിശ്രിതത്തിനുള്ളില്‍ പൊതിഞ്ഞുവെച്ചു. രണ്ടുമണിക്കൂറിന് ശേഷമേ തുറക്കാവൂവെന്ന് പറഞ്ഞ് കൂലിയും വാങ്ങി. സംശയം തോന്നിയ ബിന്ദു ഉടന്‍ മാല പുറത്തെടുത്തുനോക്കിയപ്പോള്‍ തൂക്കം കുറഞ്ഞതായി തോന്നി. ഇത് ചോദിക്കാന്‍ തുടങ്ങുമ്പോള്‍ ഇരുവരും രക്ഷപ്പെടാനുള്ള ശ്രമത്തിലായി. അടുത്ത വീടുകളില്‍നിന്ന് കൂടുതല്‍ ആളുകളും സ്ഥലത്തത്തെി. പൊലീസിനെ വിളിച്ചിട്ടുണ്ടെന്ന് മനസ്സിലായതോടെ സ്വര്‍ണം മുക്കിയെടുത്ത ലായനി മുറ്റത്തൊഴിച്ച് പ്രതികള്‍ സ്ഥലംവിട്ടു. വാഹനത്തില്‍ പിന്തുടരുന്ന പൊലീസിനെയും നാട്ടുകാരെയും കണ്ട് ഇരുവരും റോഡിന് സമീപത്തെ പറമ്പുകളിലേക്ക് ഓടി. നാട്ടുകാരാണ് ഇവരെ പിടികൂടിയത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.