കോടികള്‍ മുടക്കിയ കുടിവെള്ളപദ്ധതി നോക്കുകുത്തി

കട്ടപ്പന: 20വര്‍ഷം കഴിഞ്ഞിട്ടും അഞ്ചരക്കോടി മുടക്കിയ കുടിവെള്ള പദ്ധതി നടപ്പായില്ല. വണ്ടന്മേട് പഞ്ചായത്തില്‍ ലോകബാങ്കിന്‍െറ സഹായത്തോടെ നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍നിന്ന് ഒരുതുള്ളി വെള്ളംപോലും കിട്ടാറില്ല. വെള്ളത്തിന്‍െറ ഉറവിടം കണ്ടത്തൊതെ നിര്‍മാണം നടത്തിയതാണ് പദ്ധതി പാളിപ്പോകാന്‍ കാരണം. വണ്ടന്മേട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ ജല അതോറിറ്റിയുടെ പദ്ധതിയാണിത്. ലോകബാങ്ക് സഹായത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായാണ് നടപ്പാക്കിയത്. ലഭിച്ച അഞ്ചരക്കോടി ഉപയോഗിച്ച് ടാങ്കുകളും പമ്പുഹൗസും ശുദ്ധീകരണ പ്ളാന്‍റും നിര്‍മിച്ചു. പ്രതിദിനം 20 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാവുന്ന പ്ളാന്‍റാണ് നിര്‍മിച്ചത്. ആമയാറിന് സമീപം പമ്പ് ഹൗസ് നിര്‍മിച്ച് 125 എച്ച്.പിയുടെ രണ്ടു മോട്ടോറുകളും സ്ഥാപിച്ചു. കെ.എസ്.ഇ.ബി വൈദ്യുതിയും എത്തിച്ചു. പഞ്ചായത്തിലുടനീളം കടിവെള്ള വിതരണത്തിനായി പൈപ്പുകളും സ്ഥാപിച്ചു. പമ്പ് ഹൗസിന് സമീപം അഞ്ചുമീറ്റര്‍ ഉയരത്തില്‍ ചെക്ക്ഡാം നിര്‍മിച്ച് വെള്ളം തടഞ്ഞുനിര്‍ത്തി പമ്പുചെയ്യാനായിരുന്നു ജല അതോറിറ്റിയുടെ തീരുമാനം. ഇതിനായി അഞ്ചര ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. ഫണ്ടില്ലാത്തതിനാല്‍ പഞ്ചായത്ത് സ്ഥലം ഇനിയും ഏറ്റെടുത്ത് നല്‍കിയില്ല. ഇതോടെ, കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു. കോടികള്‍ മുടക്കിയ ശുദ്ധീകരണ പ്ളാന്‍റില്‍ സ്ഥാപിച്ച മോട്ടോറുകളും മറ്റുപകരണങ്ങളും വയറിങ്ങും ഉള്‍പ്പെടെ മോഷണംപോയി. മറ്റുള്ളവ ഉപയോഗശൂന്യമായി. പരാതിയെതുടര്‍ന്ന് നിയമസഭാ സമിതി സ്ഥലത്തത്തെി പരിശോധന നടത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.