കഞ്ചാവ്, ചന്ദനം കടത്ത് ഇല്ലാതാക്കും –ജില്ല പൊലീസ് മേധാവി

ചെറുതോണി: ജില്ലയില്‍ വര്‍ധിക്കുന്ന കഞ്ചാവ്, ചന്ദനം കള്ളക്കടത്ത് ഇല്ലാതാക്കുമെന്നും ഈ രംഗത്തെ മാഫിയകളെ അമര്‍ച്ച ചെയ്യുമെന്നും ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍. അക്രമവും അഴിമതിയും ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. ജില്ലയില്‍ കഞ്ചാവ് ഒഴുക്ക് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കടത്ത് കമ്പംമെട്ട് വഴിയാണ്. കഞ്ചാവ്, ചന്ദനം മോഷ്ടാക്കളെ കണ്ടത്തൊന്‍ എല്ലാരീതിയിലും അന്വേഷിക്കുന്നുണ്ട്. പലരും നിരീക്ഷണത്തിലാണ്. ഇവരെ കണ്ടത്തെി കാപ്പ ചുമത്തി ജയിലില്‍ അടക്കും. ആന്ധ്രപോലുള്ള ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് കഞ്ചാവത്തെുന്നത്. ഇത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതിനായി വ്യാപാരി വ്യവസായികളുമായി സഹകരിച്ച് നടപടി സ്വീകരിക്കും. ഇപ്പോള്‍ മിക്ക കടകളിലും കാമറകളുണ്ട്. മിക്കയിടത്തും കടക്കുള്ളിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഒരു കാമറ കടക്ക് പുറത്തെ ദൃശ്യങ്ങള്‍ കാണും വിധം സ്ഥാപിക്കാന്‍ വ്യാപാരികളോട് നിര്‍ദേശിക്കും. 520 പിടികിട്ടാപ്പുള്ളികളാണ് ജില്ലയിലുള്ളത്. 101 അപകട മരണങ്ങളാണ് കഴിഞ്ഞ വര്‍ഷം ജില്ലയിലുണ്ടായത്. അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തുന്നവരുമുണ്ട്. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലങ്ങള്‍ കണ്ടത്തെി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ബോധവത്കരണ ക്ളാസുകളും നടത്തും. കൊച്ചുകുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയും. കൗമാരക്കാരെയും സ്കൂള്‍ വിദ്യാര്‍ഥികളെയും ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ വിപണനം നടത്തുന്നവരെ പിടികൂടും. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ആവശ്യത്തിനു പൊലീസുകാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.