അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകനെ അച്ഛന്‍ കുത്തിപ്പരിക്കേല്‍പിച്ചു

മൂന്നാര്‍: മദ്യപിച്ചത്തെിയ അച്ഛന്‍െറ ആക്രമണത്തില്‍നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകനെ അച്ഛന്‍ കുത്തിപ്പരിക്കേല്‍പിച്ചു. മാങ്കുളം വിരിഞ്ഞപാറ മാറാമ്പില്‍ വീട്ടില്‍ ജേക്കബിനാണ് (26) കത്തികൊണ്ടു കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ജോയിയെ (58) മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജോയി കഴിഞ്ഞ മൂന്നിന് രാത്രിയില്‍ വീട്ടിലത്തെി ഭാര്യ മേരിയെ ആക്രമിക്കുകയായിരുന്നു. ആ സമയം വീട്ടിലുണ്ടായിരുന്ന മകന്‍ ജേക്കബ് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കവെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ തിങ്കളാഴ്ച അടിമാലി ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കേറ്റ മകന്‍ ജേക്കബ്, ഭാര്യ മേരി എന്നിവരും അടിമാലി ആശുപത്രിയിലാണ്. മകന്‍െറ പരാതിയില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് ജോയിയെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.