തൊടുപുഴ: മുണ്ടമറ്റം പമ്പിന് സമീപം കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിനുശേഷം കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചു. സ്കൂട്ടര്‍ യാത്രികന് നിസ്സാര പരിക്കേറ്റു. മുട്ടം കോടതിയിലെ മുന്‍ പബ്ളിക് പ്രോസിക്യൂട്ടറായ ജോളി ജയിംസ് വട്ടക്കുഴിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴയില്‍നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്നു അദ്ദേഹം. നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറിലിടിച്ചശേഷം കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കാറിന്‍െറയും സ്കൂട്ടറിന്‍െറയും മുന്‍വശം തകര്‍ന്നു. സ്കൂട്ടര്‍ യാത്രികനായ പള്ളിപ്പീടിക തെങ്ങുംപള്ളില്‍ മിഥുന്‍ ടോമിനാണ് (23) പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.