വന്‍ ഗര്‍ത്തങ്ങള്‍: കട്ടപ്പന ടൗണില്‍ അപകടങ്ങള്‍ പതിവ്

കട്ടപ്പന: അപകടങ്ങള്‍ സൃഷ്ടിച്ച് ടൗണില്‍ വന്‍ ഗര്‍ത്തങ്ങള്‍. പഴയ ബസ്സ്റ്റാന്‍ഡ് കുന്തളംപാറ റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടതോടെ അപകടങ്ങള്‍ പെരുകുന്നു. പഴയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുതിയ സ്റ്റാന്‍ഡിലേക്കുള്ള അപ്രോച്ച് റോഡ് സംഗമിക്കുന്ന ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. പഴയ സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയശേഷം ബസുകള്‍ ഇതുവഴിയാണ് പുതിയ സ്റ്റാന്‍ഡിലേക്ക് പോകുന്നത്. കൂടാതെ നഗരത്തില്‍നിന്ന് കുന്തളംപാറ ഭാഗത്തേക്കുപോകുന്ന നിരവധി വാഹങ്ങളും ഇതുവഴിയാണ് പോകുന്നത്. നിരവധി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ കുഴിയില്‍വീണു. ഓട്ടോ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ കുഴിയില്‍വീണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. ഒരുവര്‍ഷത്തിന് മുമ്പ് റോഡിന്‍െറ അവസ്ഥ ദുര്‍ഘടമായതിനെ തുടര്‍ന്ന് വ്യാപാരികളും ഡ്രൈവര്‍മാരും പ്രതിഷേധിച്ചിരുന്നു. ഇതോടെ റോഡ് ടാര്‍ചെയ്ത് ഗതാഗതം സുഗമമാക്കിയെങ്കിലും അധികം വൈകാതെ പഴയപടിയായി. ഇടുക്കി കവല, ഓക്സീലിയം സ്കൂള്‍ റോഡ്, സെന്‍റ് ജോണ്‍സ് ആശുപത്രി റോഡ്, പെഴുംകവല റോഡ് എന്നിവിടങ്ങളിലെല്ലാം റോഡ് പൊട്ടിപ്പൊളിഞ്ഞു. അടിയന്തരമായി റോഡിലെ കുഴികള്‍ അടച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.